Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽശ്രാദ്ധപെരുന്നാൾ

മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ അഹത്തുള്ള ബാവായുടെ ശ്രാദ്ധപെരുന്നാൾ ഇന്നു (06) മുതൽ 17 വരെ നടക്കും. ഇന്നു 8നു വിശുദ്ധ കുർബാന, 10നു വികാരി ഫാ.ടി.ടി.തോമസ് ആല കൊടിയേറ്റ്. 3നു ആധ്യാത്മിക സംഘടനകളുടെ കുടുംബ സംഗമം പ്രിയ ജേക്കബ് ഉദ്ഘാടനം. ഇന്നു മുതൽ 12 വരെ കത്തീഡ്രലിലെ വിവിധ വാർഡുകളിൽ വസന്ത നമസ്കാരം. 13 മുതൽ 15 വരെ 8നു കുർബാന, 6.30നു ഇടവക കൺവൻഷൻ. വിവിധ ദിവസങ്ങളിൽ ഫാ.ജോസഫ് കെ.ജോൺ, ഫാ.സഖറിയ തോമസ്, ഫാ.നോബിൾ സ്കറിയ, ഫാ.പ്രസാദ് മാത്യു, ഫാ.ജോൺസ് ഈപ്പൻ, ഫാ.വി.എം.മത്തായി വിലനിലം, ഫാ.സന്തോഷ് വി.ജോർജ്, ഫാ.വിൽസൺ ജോർജ് എന്നിവർ വചന ഘോഷണം നടത്തും. 16നു 8നു ഫിനഹാസ് റമ്പാന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 6.30നു റാസ. 17നു 8നു അലക്സിയോസ് മാർ യൗസേബിയോസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10നു ശ്ലൈഹിക വാഴ്‌വ്, 10.30നു വെച്ചൂട്ട്, 3.30നു റാസ. റാസക്കൊപ്പം സൺഡേ സ്കൂൾ, മർത്തമറിയം സമാജം, യുവജനപ്രസ്ഥാനം എന്നിവയുടെ റാലിയും ഉണ്ടായിരിക്കുമെന്നു ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി ബാബു പി.ജോൺ, കൺവീനർ തോമസ് മാത്യു എന്നിവർ അറിയിച്ചു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code