ചാത്തന്നൂര്‍: അജഗണങ്ങളുടെ വലിയ ഇടയനു പിറന്നാള്‍ മധുരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 67ാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ ആഘോഷം ഇന്നലെ വരിഞ്ഞവിള പള്ളിയിലാണ് നടന്നത്.
രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു. കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മന്ത്രി കെ.എം. മാണി കേക്ക് മുറിച്ചു നല്കി.
ഓര്‍ത്തഡോക്സ് സഭയുടെ മാത്രമല്ല െ്രെകസ്തവ സഭകളുടെയും സമൂഹത്തിന്റെയും നാഥനാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. ദൈവശാസ്ത്ര പണ്ഡിതനായ പരിശുദ്ധ കാതോലിക്കാ ബാവാ സാമൂഹിക സേവനത്തിലും മഹനീയ മാതൃകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വികാരി ഫാ. കോശി ജോര്‍ജ്ജ് വരിഞ്ഞവിള ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. മതസൌഹാര്‍ദ്ദത്തിന്റെ സംഗമ സതമല പുണ്യഭൂമിയായ വരിഞ്ഞവിള പള്ളിപ്പെരുന്നാളിന് പരിശുദ്ധ കാതോലിക്കാ ബാവാ കൊടിയേറ്റി.
Comments