Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പിതൃദിനം നവ്യാനുഭവമാക്കി ബെൻസൻവിൽ തിരുഹൃദയ ഇടവക   - ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ

Picture

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ പിതൃദിനാഘോഷം ജൂൺ 16 ഞായറാഴ്ച ആചരിച്ചു. വിമെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് വിപുലമായ രീതിയിൽ പിതൃദിനാഘോഷം ക്രമീകരിച്ചത്. ഇടവകയിലെ എല്ലാ പിതാക്കന്മാർക്കുമായി ഡാഡികൂൾ ഫോട്ടോ ഷൂട്ട് മത്സരവും സംഘടിപ്പിച്ചു.

വി.കുർബാനയെത്തുടർന്ന് തിരികൾനൽകി പിതാക്കന്മാരെ ആദരിച്ച ശേഷം പ്രദക്ഷിണമായി എല്ലാവരും ചേർന്ന് ദേവാലയാങ്കണത്തിൽ അമേരിക്കൻ പതാക ഉയർത്തി തുടർന്ന് വ്യത്യസ്തമായ മത്സരങ്ങളും പ്രത്യേകം സ്നേഹവിരുന്നും വിമെൻസ് മിനിസ്ട്രി കോർഡിനേറ്റർ മേഴ്സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരുക്കിയിരുന്നു. മത്സരവിജയികൾക്ക് ഫാ. ജെയ്മോൻ ചേത്തലിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code