Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പന്ത്രണ്ടാം വർഷത്തിന്റെ നിറവിൽ ഷിക്കാഗോ സെന്റ് ‌ മാർത്ത ദേവാലയം   - വിനോദ് കൊണ്ടൂർ

Picture

ഇലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇടവക ദേവാലയമായ, മോർട്ടൻ ഗ്രോവിലെ സെന്റ് മാർത്ത ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാളും, പന്ത്രണ്ടു വർഷം തികഞ്ഞതിന്റ ആഘോഷപരിപാടികളും നടത്തപ്പെടും.

2024 ജൂലൈ 28-ആം തിയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, ലത്തീൻ ആരാധനാക്രമത്തിലെ ദിവ്യബലിയും, ജപമാലയും (4:30pm) അർപ്പിച്ചു അഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈദീകരായ ഫാ. ബെൻസെസ് നോർബെർടൈൻ, ഫാ. ബിനു വർഗീസ് നോർബെർടൈൻ എന്നിവർ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

2012 ജൂലൈ മാസം രണ്ടാം തീയതിയാണ് മലയാളം ലത്തീൻ കുർബാന സെന്റ് മാർത്ത ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും എന്ന ആശയത്തിൽ ആരംഭിച്ചത്. പിന്നീട് ഷിക്കാഗോ അതിരൂപതയിലെ പിതാക്കന്മാർ വഴിയും, കർദിനാൾ മുഖാന്ദരവും ഷിക്കാഗോ അതിരൂപതയുടെ മലയാളത്തിലുള്ള ലത്തീൻ കുർബാന ആയി ഈ കുർബാന സ്ഥാപിതമാകുകയും, സെന്റ് മാർത്ത ദേവാലയം മലയാളി റോമൻ കത്തോലിക്കരുടെ ഇടവക ദേവാലയമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 2024, ജൂലൈ‌ മാസം പന്ത്രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ഈ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ദിവ്യബലിയിലേക്കും, തുടർന്നുള്ള പരുപാടികളിലേക്കും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് പള്ളി കമ്മിറ്റി അംഗങ്ങൾ. ഒപ്പം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളും അന്നേ ദിവസം ആഘോഷിക്കപെടും എന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code