Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം   - ജയപ്രകാശ് നായര്‍

Picture

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം 2024 നവംബർ 15 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണി മുതൽ ഓറഞ്ച്‌ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വെച്ച് നടക്കുകയുണ്ടായി.

അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മുഖ്യ സംഘാടകനായ പോൾ കറകപ്പിള്ളിൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും ഈ അടുത്തിടക്ക് നമ്മളെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞവരെ ഓർമ്മിക്കുകയും അവർക്കു വേണ്ടി എല്ലാവരും എഴുന്നേറ്റുനിന്ന് ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

ലാലു മാത്യു, രാജു യോഹന്നാൻ, അപ്പുക്കുട്ടൻ നായർ എന്നിവർ ഗാനങ്ങളാലപിച്ചപ്പോൾ ജയപ്രകാശ് നായർ ഒരു കവിത ആലപിച്ചു. ഫിലിപ്പ് ന്യൂജേഴ്സി, ജയപ്രകാശ് നായർ, ചാക്കോ കോയിക്കലേത്ത്, എബ്രഹാം കടുവട്ടൂർ, വർഗീസ് ഒലഹന്നാൻ, ജോസഫ് വാണിയപ്പള്ളി, എല്‍സി ജൂബ് എന്നിവർ ആശംസാ പ്രസംഗം ചെയ്തു.

ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളി സംരംഭങ്ങളായ ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സിലെ നോവ ജോർജും ഫിസിയോ തെറാപ്പി രംഗത്തുനിന്ന് സാജൻ അഗസ്റ്റിനും തങ്ങളുടെ സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരുടെയും സഹായസഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. മാത്തുക്കുട്ടി ജേക്കബ്, ബബീന്ദ്രൻ, ഫിലിപ്പ് ന്യൂജേഴ്സി, വർഗീസ് ലൂക്കോസ് എന്നിവരാണ് പോൾ കറുകപ്പിള്ളിയോടൊപ്പം ഈ കുടുംബസംഗമം സംഘടിപ്പിക്കുവാൻ പ്രയത്നിച്ചത്.

അറിയപ്പെടുന്ന സാഹിത്യകാരൻ കൂടിയായ സി.എസ്. ചാക്കോ (രാജൂ ചിറമണ്ണിൽ) എംസിയായി പ്രവർത്തിച്ചു. വർഗീസ് ലൂക്കോസിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു. വളരെയധികം ആളുകൾ പങ്കെടുത്ത ഈ പരിപാടി വൻ വിജയമായിരുന്നുവെന്ന് സംഘാടകരിൽ ഒരാളായ പോൾ കറുകപ്പിള്ളിൽ പറഞ്ഞു. വർഷത്തിൽ നാലു പ്രാവശ്യമെങ്കിലും ഇതുപോലെ എല്ലാവരും ഒത്തുകൂടണമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചാണ് സംഗമം അവസാനിച്ചത്.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍ ചിത്രങ്ങള്‍ക്ക് കടപ്പാട്: അജി കളീക്കല്‍

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code