Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നൈനക്ക് പുതു നേതൃത്വം ; സുജ തോമസ് നൈനയുടെ ഒൻപതാമത് പ്രസിഡണ്ട്   - അനിൽ മറ്റത്തികുന്നേൽ

Picture

ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് പുതിയ നേതൃത്വം. 2023 - 2024 വർഷത്തേക്കുള്ള എക്സിക്യൂട്ടീവിനെ നയിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടത് നൈനയുടെ മുൻ സെക്രട്ടറി കൂടിയായ ന്യൂയോർക്കിൽ നിന്നുള്ള സുജ തോമസാണ്. ജോർജിയയിൽ നിന്നുള്ള ദീപ്തി വർഗ്ഗീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും, ന്യൂ ജേഴ്‌സിയിൽ നിന്നുള്ള സാന്ദ്രാ ഇമ്മാനുവേൽ വൈസ് പ്രസിഡന്റായും ടെക്‌സാസിൽ നിന്നുള്ള ഉമാമഹേശ്വരി വേണുഗോപാൽ സെക്രട്ടറിയായും ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജൻ ട്രഷററായും നൈനയെ നയിക്കും.

നൈനയുടെ ഒൻപതാമത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുജാ തോമസ് ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനിയുടെ സ്ഥാപക പ്രസിഡന്റു കൂടിയാണ്. board-certified Adult Health/ Gerontology Primary Care Nurse Practitioner കൂടിയായ സുജ തോമസ് ന്യൂയോർക്കിലെ പ്രശസ്തമായ Samuel Stratton VA മെഡിക്കൽ സെന്ററിൽ Critical Care Educator/ Administrator ആയി സേവനം അനുഷ്ഠിക്കുന്നു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ദീപ്തി വർഗ്ഗീസ് ജോര്ജിയ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. Cardiology-Electrophysiology Nurse Practitioner ആയി അറ്റലാന്റയിലെ Northside Hospital System ൽ സേവനമനുഷ്ഠിക്കുന്നു. വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സാന്ദ്രാ ഇമ്മാനുവേലും സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഉമാമഹേശ്വരി വേണുഗോപാലും അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് ന്യൂജേഴ്‌സി ചാപ്റ്റർ 2 ന്റെ പ്രസിഡന്റായി യഥാക്രമം 2019- 2020, 2021 -2022 വര്ഷക്കാലങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ടിച്ചിട്ടുള്ള, പ്രൈവറ്റ് പൈലറ്റ് ലൈസൻസുകൂടിയുള്ള ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജനാണ്.

നൈനയുടെ മികച്ച ഒരു ethnic ന്യൂനപക്ഷ സംഘടനായുള്ള വളർച്ച, സോഷ്യൽ മീഡിയയിലൂടെയും പുതുപുത്തൻ സാങ്കേതിക സംവിധാനങ്ങളിലൂടെയും അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യൻ നേഴ്സുമാരിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വമാണ് പുതിയ ഭരണസമിതിയുടെ പ്രാഖ്യാപിത ലക്ഷ്യങ്ങളിലൊന് എന്ന് പ്രസിഡറാണ് തെരെഞ്ഞെടുക്കപ്പെട്ട സുജ തോമസ് അറിയിച്ചു. ആരോഗ്യമേഖലയിലെ മറ്റുള്ള പ്രൊഫഷണൽ സംഘടനകളുമായി ചേർന്ന് അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ഉന്നമനത്തിനും പ്രായോഗികമായ പരിശീലനങ്ങൾക്കും ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാൻ പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമാണ് എന്ന് ശ്രീമതി സുജാ തോമസ് അറിയിച്ചു.

നൈന നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ഉമാമഹേശ്വരി വേണുഗോപാൽ അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code