നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഉദ്ഘാടനം ചെയ്തു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഉദ്ഘാടനം ഭദ്രാസനാസ്ഥാമായ റാന്നി, സെന്റ് തോമസ് അരമനയില്‍ നടന്നു.
ഭദ്രാസന ഡയറക്ടര്‍ ഫാ.സൈമണ്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിശുദ്ധ സഭയുടെ മാനവശാക്തീകരണ വിഭാഗം കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി ഫാ.പി.എ.ഫിലിപ്പ് മുഖ്യസന്ദേശം നല്കി. ഫാ.ഷൈജു കുര്യന്, ഫാ.സൈമണ്‍ ജേക്കബ് മാത്യു, പ്രൊഫ.പി.എ.ഉമ്മന്‍, പ്രൊഫ.ജോസ്സോ ആനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments