Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതപയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു   - ജയപ്രകാശ് നായർ

Picture

ന്യൂയോർക്ക്; ഏപ്രിൽ 30, ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് എൻ.ബി.എ. സെന്ററിൽ കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അംഗങ്ങളെ പൊതുയോഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു.

എൻ.ബി.എ.യുടെ ഈയിടെ നവീകരിച്ച ആസ്ഥാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റു ദൈനന്ദിന പ്രവർത്തനങ്ങൾക്കും നിർലോപമായ സഹായ സഹകരണങ്ങൾ നൽകിയ അംഗങ്ങൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. image0.jpeg തുടർന്ന് ചെയർമാൻ രഘുവരൻ നായർ, പുതിയ കോൺസ്റ്റിറ്റ്യൂഷൻ അമന്റ്മെന്റിനെക്കുറിച്ചും അത് സംഘടനയ്ക്ക് നൽകുന്ന കെട്ടുറപ്പിനെക്കുറിച്ചും അഭിവൃദ്ധിയെക്കുറിച്ചും സംസാരിച്ചു.

സെക്രട്ടറി സേതുമാധവൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും ജനറൽ ബോഡി അംഗീകരിച്ചു. വൈസ് പ്രസിഡന്റ് ശശി പിള്ളയുടെ നന്ദിപ്രകാശനത്തോടെ പൊതുയോഗം സമാപിച്ചു. പിന്നീട് അടുത്ത സാമ്പത്തിക വർഷമായ 2023-24-ലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, റിക്കോർഡിങ് ട്രസ്റ്റീ ജി.കെ. നായർ, ട്രസ്റ്റീ ബോർഡ് മെമ്പർ ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ അടങ്ങുന്ന പാനൽ ആണ് ഇലക്ഷൻ ചിട്ടയോടെ നടത്തിയത്. പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് നടന്ന തെരഞ്ഞെടുപ്പ് വളരെ സുതാര്യമായിരുന്നു.

പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ (റോക്ക്ലാൻഡ്), വൈസ് പ്രസിഡന്റ് ശശി പിള്ള (സ്റ്റാറ്റൻ ഐലന്റ്), സെക്രട്ടറി സേതുമാധവൻ (ലോങ്ങ് ഐലന്റ്), ജോയിന്റ് സെക്രട്ടറി ഊർമിള റാണി നായർ (ന്യൂ ജേഴ്സി), ട്രഷറർ ഗോപിനാഥക്കുറുപ്പ് (റോക്ക്ലാൻഡ്) എന്നിവരെയും പതിനൊന്ന് എക്സിക്യുട്ടീവ് മെമ്പേഴ്സ്മാരായി രാംദാസ് കൊച്ചുപറമ്പിൽ (സ്റ്റാറ്റൻ ഐലന്റ്), ശ്രീധരൻ പിള്ള (ലോങ്ങ് ഐലന്റ്), ജയപ്രകാശ് നായർ (റോക്ക്ലാൻഡ്), നരേന്ദ്രൻ നായർ (ന്യൂജേഴ്സി), മുരളി പണിക്കർ (റോക്ക്ലാൻഡ്), രഘുനാഥൻ നായർ (ക്വീൻസ്), രാധാമണി നായർ (വെസ്റ്റ് ചെസ്റ്റർ), ലതിക നായർ (ക്വീൻസ്), രത്നമ്മ നായർ (ക്വീൻസ്), വത്സല നായർ (ന്യൂജേഴ്സി), ലക്ഷ്മീ രാം ദാസ് (സ്റ്റാറ്റൻ ഐലൻഡ്), ഓഡിറ്റേഴ്സായി വേണുഗോപാൽ പിഷാരം, സുധാകരൻ പിള്ള എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

തുടർന്ന് അംഗങ്ങൾക്ക് വിഭവസമൃദ്ധമായ സ്നേഹവിരുന്നും നടന്നു. അടുത്ത സംയുക്ത മീറ്റിങും സബ് കമ്മിറ്റി തെരഞ്ഞെടുപ്പും അടുത്ത ഒരു വർഷത്തേക്കുള്ള കലണ്ടർ പ്ലാനിങ്ങും മേയ് 7 ഞായറാഴ്ച്ച 11 മണിക്ക് എൻ.ബി.എ. സെന്ററിൽ നടക്കും. സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ സഹകരിച്ച അംഗങ്ങൾക്ക് ചെയർമാൻ രഘുവരൻ നായർ നന്ദി രേഖപ്പെടുത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code