കൊച്ചി: സീറോ മലബാര്‍ സഭ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പ്രതിഭാസംഗമം സമാപിച്ചു. പ്രതിഭാസംഗമത്തില്‍ പങ്കെടുത്ത 41 കുട്ടികളില്‍നിന്നു നമിത ജോര്‍ജ് (പാല ക്കാട് രൂപത), ജയിംസ് എഫ്. കല്ലേല്‍ (തൃശൂര്‍ അതിരൂപത) എന്നിവരെ പ്രതിഭാതാരങ്ങളായി തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ സിനഡില്‍ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കു പഠിച്ചകാര്യങ്ങളെപ്പറ്റി ബോധ്യങ്ങളുണ്ടാവണമെന്നും അവ കേവലം അറിവിന്റെ തലത്തില്‍ നില്ക്കേണ്ടതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിനഡില്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ. ജോര്‍ജ് ദാനവേലില്‍, ക്യാമ്പ് ഡയറക്ടര്‍ ഫാ. ജോയിസണ് മുളവരിക്കല്‍, ഫാ. രാജു, സിസ്റ്റര്‍ ഫോണ്‍സി, ക്യാമ്പ് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ നേവി ജോര്‍ജ്, ജോണ്‍പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments