Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നന്മയുടെ കണിയൊരുക്കി അരിസോണയിൽ വിഷു ആഘോഷിച്ചു   - മനു നായർ

Picture

ഫീനിക്സ്: വിഷുക്കണിയും കൈനീട്ടവും വിഭവസമൃദ്ധമായ സദ്യയുമായി  അരിസോണയിലെ മലയാളി സമൂഹം കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില് ഏപ്രില് 16ന് ഞാറാഴ്ച ചാൻഡ്‌ലെർ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് പ്രൗഡോജ്ജലമായി വിഷു ആഘോഷിച്ചു.

 രാവിലെ ലേഖ നായർ, നിഷ പിള്ള, ബിന്ദു വേണുഗോപാൽ, ഗിരിജ മേനോൻ, ദീപ രാജേഷ് എന്നിവർചേർന്ന് പരമ്പരാഗത രീതിയിൽ വിഷുക്കണിയൊരുക്കി, വിഷുക്കണി ദർശനവും തൃടർന്നു സഘടനയിലെ മുതിർന്ന അംഗങ്ങൾ  കുട്ടികള്ക്ക് വിഷു കൈനീട്ടവും നൽകിയപ്പോൾ അത് ആഘോഷത്തിൽ പങ്കെടുത്തവർക്ക്  ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവമായി മാറി. പത്തുമണിയോടുകൂടി സംഘടനാ ഭാരവാഹികൾ ചേർന്ന് ഭദ്രദീപം കൊളുത്തി ഈ വർഷത്തെ വിഷു ആഘോഷങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു. തുടർന്ന് പ്രാർഥന പ്രസീദ് പ്രാർത്ഥന ഗാനം ശ്രുതി മധുരമായി ആലപിച്ചു. ശ്രീ വിജയ കുമാറും ശ്രീമതി ജയശ്രീ വിജയ കുമാറും ചേർന്ന് വിഷു സന്ദേശം നൽകി. വിഷുവിന്റെ പ്രസക്തിയെ കുറിച്ചും, വരും തലമുറയ്ക്ക് നമ്മുടെ സംസ്ക്കാരവും, പാരമ്പര്യത്തിലുമുള്ള അവബോധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

വിഷു ആഘോഷത്തിന്റെ ഭാഗമായി നടത്തിയ രാധാകൃഷ്നാ പ്രശ്ചന്ന വേഷ മത്സരങ്ങളിൽ നിരവധി ബാലികാബാലന്മാർ ഭാഗഭാക്കായി. മാലിനി വിജേഷാണ് രാധാകൃഷ്നാ പ്രശ്ചന്ന വേഷ മത്സരം ചിട്ടപ്പെടുത്തിയത്. ശോഭ കൃഷ്ണകുമാർ, സേതു ഹരികുമാർ, സംഗീത ബർവെ എന്നിവർ വിവിധ മത്സരങ്ങളുടെ വിധികർത്താക്കളായി.

ആഘോഷത്തോടനുബന്ധിച്ചു  വർണ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കലാക്ഷേത്ര യൂ .എസ് .എ യുടെ ചെണ്ടമേളം, ദീപ സോമൻ  ശർമിള ഭട്ട്, പൂജ രഘുനാഥ് എന്നിവർ അവതരിപ്പിച്ച ഡാൻസ്,  മഞ്ജു രാജേഷും സംഘവും അവതരിപ്പിച്ച നൃത്തം എന്നിവ അരങ്ങു തകർത്തപ്പോൾ,  ദുർഗാലക്ഷ്മിയും സംഘവും , കെ.ഡി.സി. ഡാൻസ് സ്കൂളിലെ കുരുന്നു പ്രതിഭകൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് എന്നിവ കാണികൾക്ക് വേറിട്ട അനുഭവമായി .

ശകുന്തള, ആനന്ദ്, ദിലീപ്, വിനോദ്, മാളവിക , ആര്യമാൻ  ഗണേഷ്  , മാലതി റോബർട്ട് , മനു, അരുൺ അയ്യർ, മാളവ്യ വിജേഷ്, മാളവിക ആനന്ദ്, അർജുൻ കിരൺ തുടങ്ങിയർ  വിവിധ ഗാനോപഹാരങ്ങള്  അവതരിപ്പിച്ച്  പരിപാടി  കൂടുതൽ  മികവേറ്റി. വിവിധ നൃത്ത വിദ്യാലയങ്ങളിലെ  പ്രതിഭകള്ക്ക്  അവരവരുടെ കലാവൈഭവം പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയായി ഈ ആഘോഷവേള.  വൈവിധ്യങ്ങളായ ഒട്ടനവധി   പരിപാടികളാൽ സമ്പന്നമായിരുന്നു  ഈ വർഷത്തെ വിഷു ആഘോഷം.

ഉച്ചക്ക് കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളാൽ  ഇരുപതിലധികം വിഭവങ്ങളോട് കൂടിയ വിഷു സദ്യ തൂശനിലയിലാണ് വിളമ്പിയത്. നാവിൻ തുമ്പിൽ നിന്നും മായാത്ത രുചിയുടെ അനുഭവം   ‘വിഷു സദ്യ’, ശ്രീകുമാർ കൈതവന, സുരേഷ്  കുമാർ, കൃഷ്ണ കുമാർ പിള്ള,, സുരേഷ് നായർ, രാജേഷ് ബാബ, സുഭാഷ് പരമേശ്വരൻ, രാജേഷ് ഗംഗാധരൻ, ജോലാൽ കരുണാകരൻ, എന്നിവരുടെ നേതൃത്വത്തിൽ സംഘടനയിലെ സജീവ പ്രവർത്തകരുടെ കൂട്ടായ്മയാണ് തയ്യാർ ചെയ്തത്.

ഈ വര്ഷത്തെ വിഷു ആഘോഷങ്ങളുടെ സംഘാടകരായി ജിജു അപ്പുകുട്ടൻ, ലേഖ നായർ, രാജേഷ് ഗംഗാധരൻ, കിരൺ മോഹൻ, ഡോ.പ്രവീൺ ഷേണായ്, ധനീഷ് കുമാർ, എന്നിവർ പ്രവർത്തിച്ചപ്പോൾ കലാപരിപാടികൾ ശാന്ത ഹരിഹരൻ , ഗംഗാ  ആനന്ദ്, നീതു കിരണ് , പ്രീതി സജിൻ, ദുര്ഗ ലക്ഷ്മി, ശോഭ ശ്യം, പൂർണിമ  എന്നിവർ  ഏകോപിപ്പിച്ചു. ശാന്ത ഹരിഹരൻ, കാർത്തിക അനീഷ്, ശകുന്തള ആനന്ദ് എന്നിവർ പരിപാടിയുടെ അവതാരകനായി പ്രവർത്തിച്ചു.  ദിലീപ് പിള്ള സ്വാഗതവും ലേഖ നായർ  നന്ദി പ്രകാശനം നടത്തി.

വിഷു ആഘോഷങ്ങളിൽ അരിസോണയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ  പങ്കെടുത്തു.  ആഘോഷപരിപാടി കളുടെ വിജയകരമായ പര്യവസാനത്തിനുവേണ്ടി പ്രസീദ് റായിരംകണ്ടത്തു, ശ്രീജിത്ത്  ശ്രീനിവാസൻ , ഡോ.ഹരികുമാർ കളീക്കൽ , ശ്രീപ്രസാദ്, ആനന്ദ്, രാജേഷ് ഗോപിനാഥ്, ശ്രീകാന്ത്, വിനു വിജയൻ എന്നിവര് നിസ്‌തുലമായ സേവനവും പ്രദാനം ചെയ്തു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code