Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍

Picture

ആത്മവിശുദ്ധിയുടെ പുണ്യം പകരുന്ന എട്ടുനോമ്പാചരണം നാളെ മുതല്‍. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ വിവിധ ദേവാലയങ്ങളില്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും.
കൂടല്‍: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ എട്ടുനോമ്പാചരണവും പെരുന്നാളും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. പെരുന്നാളിന് ഫാ. ജോസഫ് സാമുവേല്‍ തറയില്‍ കൊടിയേറ്റി.
ദിവസവും 7ന് പ്രഭാത നമസ്‌കാരം, 7.45ന് വിശുദ്ധ കുര്‍ബ്ബാന, മധ്യസ്ഥപ്രാര്‍ത്ഥന, 6ന് സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടക്കും. 7ന് വൈകിട്ട് 4ന് റാസ, 8ന് വാദ്യമേളങ്ങളുടെ ഡിസ്പ്‌ളേ. 8ന് രാവിലെ 7.45ന് ഫാ. ടി.എം. ശാമുവേല്‍ കോര്‍എപ്പിസ്‌കോപ്പാ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും. 10ന് റാസ, പ്രദക്ഷിണം, കൊടിയിറക്ക്.
പത്തംതിട്ട: കാട്ടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. വിവിധ ദിവസങ്ങളിലെ ചടങ്ങുകള്‍ക്ക് എട്ട് മെത്രാപ്പോലീത്തമാര്‍ കാര്‍മികത്വം വഹിക്കും.
മധ്യസ്ഥപ്രാര്‍ത്ഥ, സൌഖ്യദായ പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍തഥന എന്നിവ നടക്കും. നേര്‍ച്ചവിളമ്പോടെ എട്ടുനോമ്പാചരണം പൂര്‍ത്തിയാകുമെന്ന് വികാരി ഫാ. ടി.കെ.തോമസ് തറയത്ത്, എം.എ. മാത്തുക്കുട്ടി, എം.ജെ. വര്‍ഗ്ഗീസ് മഠത്തിലേത്ത് എന്നിവര്‍ പറഞ്ഞു.
നാറാണംമൂഴി സെന്റ് ജോര്‍ജ്ജ് പള്ളിയിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായ സന്ധ്യാനമസ്‌കാരം 31ന് വൈകിട്ട് 6.30ന് മടന്തമണ്‍ സെന്റ് മേരീസ് ചാപ്പലില്‍ നടക്കും. തുടര്‍ന്ന് യുവജനസംഗമത്തില്‍ ഫാ. ജേക്കബ് കല്ലിച്ചേത്ത് പ്രസംഗിക്കും.
സെപ്റ്റംബര്‍ 1ന് 7.30ന് ചാപ്പലില്‍ പ്രഭാത നമസ്‌കാരം, 8.15ന് കുര്‍ബ്ബാന, മധ്യസ്ഥപ്രാര്‍ത്ഥന. 6ന് 10ന് പള്ളിയില്‍ ധ്യായോഗവും മധ്യസ്ഥപ്രാര്‍ത്ഥനയും. 7ന് 6.30ന് സന്ധ്യാനമസ്‌കാരം. 8ന് 7.30ന് പ്രഭാത നമസ്‌കാരം, കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.
മാവേലിക്കര:
പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും.
1ന് രാവിലെ 8ന് ഫാ. മത്തായി വിലനിലത്തിന്റെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന. 10ന് കൊടിയേറ്റ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 7ന് കുര്‍ബ്ബാന, 10ന് ധ്യാനം. 8ന് രാവിലെ 8ന് അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന എന്നിവ നടക്കും.
പത്തിച്ചിറ: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളി മറ്റം സെന്റ് ജോണ്‍സ് സണ്‍ഡേസ്‌കൂള്‍ ഹാളില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 7ന് കണ്‍വന്‍ഷന്‍ ഫാ. സി.കെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യും. 6ന് രാവിലെ 10ന് ധ്യാനം. 7ന് വൈകിട്ട് 7ന് റാസ.
ചെട്ടികുളങ്ങര: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചാപ്പലില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 6 വരെ വൈകിട്ട് 6.45ന് കണ്‍വന്‍ഷന്‍, ഏഴിനും എട്ടിനും രാവിലെ 7ന് കുര്‍ബ്ബാന.
ചാരുംമൂട്: ചുനക്കര മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഓണവാര സുവിശേഷയോഗവും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. ദിവസവും പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, ധ്യാനം, മധ്യസ്ഥപ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടക്കും. 7ന് വൈകിട്ട് 6.30ന് റാസ. 14ന് ശ്‌ളീബാ പെരുന്നാള്‍
ചണ്ണപ്പേട്ട: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1ന് തുടങ്ങും. സമാപനം എട്ടിന്. എല്ലാ ദിവസവും 9.30ന് മധ്യസ്ഥ പ്രാര്‍ത്ഥനയും വൈകിട്ട് വചനശുശ്രൂഷയും ഉണ്ടായിരിക്കും. ആറിന് 6.30ന് മെത്രാന്‍തോട്ടം ചാപ്പലില്‍ തുടങ്ങുന്ന റാസ പള്ളിയില്‍ സമാപിക്കും. 7ന് 8ന് മൂന്നിന്മേല്‍ കുര്‍ബ്ബായില്‍ വന്ദ്യ എ.ജി. ജോസഫ് റമ്പാന്‍ കാര്‍മികത്വം വഹിക്കും. 8ന് 9.30ന് 12 വയസ്സ് കഴിഞ്ഞ കുട്ടികളുടെ സ്വയംപ്രതിഷ്ഠാ ശുശ്രൂഷ.
കൊട്ടാരക്കര: കിഴക്കേതെരുവ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ കൊടിയേറി. കണ്‍വന്‍ഷന്‍ 31ന് വൈകിട്ട് 7ന് വികാരി ഫാ. സാജന്‍ തോമസ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി ഫാ. മര്‍ക്കോസ് ജോര്‍ജ്ജ്, ഫാ. മാത്യു നൈനാന്‍, ഫാ. ഷാജി ഡാനിയേല്‍, എ.ജെ. ശമുവേല്‍ റമ്പാന്‍, ഫാ. വി.കെ. തോംസണ്‍, ഫാ. ഗീവര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ വചനശുശ്രൂഷ നടത്തും.
സെപ്റ്റംബര്‍ 7ന് വൈകിട്ട് റാസ. 8ന് രാവിലെ 7ന് കുര്‍ബ്ബാന, മധ്യസ്ഥപ്രാര്‍ത്ഥന, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
നെടുമ്പായിക്കുളം: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ 8 വരെ നടക്കും. 1ന് വൈകിട്ട് 7.15ന് അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, രണ്ടിന് ഫാ. നെല്‍സണ്‍ ജോണ്‍ പുത്തൂര്‍, മൂന്നിന് ഫാ. വര്‍ഗീസ് ടി.വര്‍ഗീസ്, നാലിന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ്, 5ന് ഫാ. ഏബ്രഹാം എം. വര്‍ഗീസ്, 7ന് അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ വചനശുശ്രൂഷ നടത്തും.
6ന് 10ന് ധ്യാവും മധ്യസ്ഥപ്രാര്‍ത്ഥനയും ഫാ. ഐസക്ക് ബി.പ്രകാശ് നയിക്കും. 7ന് റാസ പള്ളിയില്‍ നിന്നാരംഭിച്ച് സെന്റ് ജോര്‍ജ്ജ് ദേവാലയം, ചീരങ്കാവ് വഴി ആറുമുറി കടയിലെത്തി മടങ്ങും. 9ന് സ്‌നേഹവിരുന്ന്. 7നും 8നും രാവിലെ മൂന്നിന്മേല്‍ കുര്‍ബ്ബാന. സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ കുര്‍ബ്ബായ്ക്കുശേഷം വിതരണം ചെയ്യും.
തോട്ടയ്ക്കാട്: മാര്‍ അപ്രേം പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും ഒന്നിന് ആരംഭിക്കും. ഒന്നിന് 8.15ന് കുര്‍ബ്ബാന, മധ്യസ്ഥപ്രാര്‍ത്ഥന, വചനപ്രഘോഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 7.30ന് കുര്‍ബ്ബാന, മധ്യസ്ഥപ്രാര്‍ത്ഥന. ആറിന് കുര്‍ബ്ബാന, 11 മണിക്ക് ധ്യാനം. 8ന് 8.15ന് കുര്‍ബ്ബാന, പ്രസംഗം, പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച. ശുശ്രൂഷകള്‍ക്ക് ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കല്‍ നേതൃത്വം നല്‍കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code