Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 44-ാം ചരമവാര്‍ഷികാചരണം ഒക്‌ടോബര്‍ ഒന്നു മുതല്‍

Picture

ചങ്ങനാശേരി: അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് ദൈവദാസന്‍ മാര്‍ മാത്യുകാവുകാട്ടിന്റെ 44-ാം ചരമവാര്‍ഷികാചരണം ഒക്‌ടോബര്‍ ഒന്നു മുതല്‍ ഒമ്പതു വരെ ദൈവദാസന്‍ കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ഒക്‌ടോബര്‍ ഒന്നു മുതല്‍ എട്ടുവരെ ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, പ്രദിക്ഷണം, ആരാധന, 4.30ന് വിശുദ്ധകുര്‍ബാന. ധൂപപ്രാര്‍ഥന. വിവിധ ദിവസങ്ങളില്‍ ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ആന്റണി മൂലയില്‍, ഫാ. തോമസ് കുഴിപ്പില്‍, ഫാ. ടോം പുത്തന്‍കളം, ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോസ് മുട്ടത്തുപാടം, പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.   

ചരമവാര്‍ഷിക ദിനമായ ഒമ്പതിനു രാവിലെ 5.30ന് വികാരി ഫാ. തോമസ് തുമ്പയിലും ഏഴിനു വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഒമ്പതിനു റവ.ഡോ. മാത്യു മഠത്തിക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും.

11ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സൊഡാലിറ്റിപള്ളിയുടെ നിര്‍മാണ ഉദ്ഘാടനവും മാര്‍ കാവുകാട്ട് മ്യൂസിയം ഓഫീസ് വെഞ്ചരിപ്പും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. 12.30 ന് നേര്‍ച്ച സദ്യ. ഉച്ചയ്ക്ക് ഒന്നിനു നവവൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മൂന്നിന് സുറിയാനി കുര്‍ബാന. ഫാ. ജോസ് പി. കൊട്ടാരം, ഫാ. മാത്യു മറ്റം എന്നിവര്‍ കാര്‍മികരായിരിക്കും. അഞ്ചിന് റവ. ഡോ. ജോസഫ് കൊല്ലാറ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code