Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദലൈ ലാമയ്ക്ക് ഊഷ്മള വരവേല്പ്   - PARUMALA SEMINARY

Picture

ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈ ലാമ കേരളത്തിലെത്തി. നാളെ കൊച്ചിയില്‍ നടത്തുന്ന മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭ ശതാബ്ദി ആഘോഷത്തില് അദ്ദേഹം പങ്കെടുക്കും.
ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയില്‍നിന്നു ജെറ്റ് എയര്‍വെയ്സ് വിമാനത്തിലെത്തിയ ലാമയ്ക്കു മലങ്കര ഒാര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അലക്സാണ്ടര്‍ വൈദ്യന്‍ കോറെപ്പിസ്കോപ്പ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.
മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ചതിന്റെ ശതാബ്ദിയോടനുബന്ധിച്ചു മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ടു മൂന്നിനു മറൈന്‍ഡ്രൈവിലാണു സമ്മേളനം. ദലൈ ലാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലാമയുടെ സ്വന്തം സുരക്ഷാ വിഭാഗവും എത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ലാമയെ സ്വീകരിക്കാന്‍ പ്രഫ. ഇ. ജേക്കബ് ജോണ്‍, മുന്‍ എംഎല്‍എ ജോസഫ് പുതുശേരി, സഭാ മാനേജിങ് കമ്മിറ്റി അംഗം ബാബു പാറയില്‍ തുടങ്ങിയവരും എത്തിയിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code