റാന്നി: നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് 15ന് കൊടിയേറും. 15ന് രാവിലെ 8.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം കൊടിയേറ്റ് നിര്‍വഹിക്കും.
18, 19 തീയതികളില്‍ വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 6.30ന് ഗാനശുശ്രൂഷ, 7.15ന് വചനപ്രഘോഷണം, 8.30ന് ആശീര്‍വാദം. 20ന് വൈകിട്ട് 6ന് അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സന്ധ്യാനമസ്കാരം, 6.30ന് ഭക്തിനിര്‍ഭരമായ റാസ, 9.30ന് ശ്ളൈഹിക വാഴ്വ്. 21ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് അഭിവന്ദ്യ മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. 25ന് വെളുപ്പിനെ 4ന് ജനന പെരുന്നാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും.
അവസാന ദിനമായ 21ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബ്ബാന, 10.30ന് ചര്‍ച്ചാ ക്ളാസ്, ഉച്ചയ്ക്ക് ഒന്നിന് പുതുതായി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം എന്നിവ നടക്കും.
വികാരി ഫാ. വി.എ. സ്റീഫന്, ട്രസ്റി റോഷന് റ്റി. ടോം വാഴയില്‍, സെക്രട്ടറി കെ.വി. തോമസുകുട്ടി കഞ്ഞിക്കുഴിയില്‍, ജനറല്‍ കണ്‍വീനര്‍ കെ.പി. തോമസ് കാട്ടുപുരയിടത്തില് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Comments