Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (TAGH) തൃശ്ശൂര്‍ പൂരം പൊടിപൂരമായി   - എ. സി. ജോര്‍ജ്

Picture

ഹ്യൂസ്റ്റണ്‍: തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (TAGH), നാട്ടിലെ തൃശൂര്‍ പൂരം പൊടിപൂരമായി, അമേരിക്കയിലെ ഹ്യൂസ്റ്റനിലും വര്‍ണ്ണ ശബളമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനിയിലെ പൂരപ്പറമ്പിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള, വര്‍ണ്ണങ്ങളും അലങ്കാരങ്ങളും ഘോഷയാത്രകളുമായി, ഹ്യൂസ്റ്റനിലെ 'രോഷറോം' മൈതാനം മലയാളികളെ കൊണ്ട് തിങ്ങി നിറഞ്ഞു. മുത്തുക്കുട, കൊടി തോരണങ്ങള്‍ ചെണ്ട വാദ്യ മേളങ്ങളുടെയാണ് പൂരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സാധാരണയായി പൂരത്തിന് എഴുന്നള്ളിക്കാറുള്ള ഗജവീരന്മാരെ അനുസ്മരിച്ചുകൊണ്ട് തന്നെ, അനേകം ഗജവീരന്മാരുടെ വലിയ കട്ടൗട്ടുകള്‍ പൂരനഗരിയില്‍ ഇടം പിടിച്ചിരുന്നു.

തുടര്‍ന്ന് ലൈവ് മ്യൂസിക്, ഡി.ജെ, സിനിമാറ്റിക് ഡാന്‍സ്, |ഫാഷന്‍ ഷോ, വടംവലി, കുട്ടികള്‍ക്ക് വേണ്ടി മുഖത്തുള്ള നിറം ചാര്‍ത്തല്‍, കരിമരുന്ന് പ്രയോഗം,  ഗെയിംസ് എന്നിവ പൂരാഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിജഡ്ജ്, സുരേന്ദ്രന്‍ പട്ടേല്‍,  മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പ്രസിഡണ്ട് മാത്യു മുണ്ടക്കന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സംഘാടകനുമായ ശ്രീ എ.സി. ജോര്‍ജ് എന്നിവരും. പൂരാഘോഷങ്ങളില്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു. 

അപ്പനാ ബസാര്‍ (സുരേഷ് രാമകൃഷ്ണന്‍), വില്ലേജ് കാറ്ററിംഗ് (മൊയ്തീന്‍ ഖാദര്‍), ബോട്ടിക്  സ്റ്റാള്‍ (എത്തിനിക് റൂട്ട്), മറ്റ് നാടന്‍ തട്ടുകടകള്‍, എല്ലാം ചേര്‍ന്ന് വൈവിധ്യമേറിയ രുചിയുടെ വകഭേദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ പൂരോത്സവങ്ങളെ ആകര്‍ഷകമാക്കി. 

പ്രശസ്തനായ ചെണ്ട മേളക്കാരന്‍ പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍ നേതൃത്വം നല്‍കിയ ചെണ്ടമേളത്തോടെയാണ്  പൂരാഘോഷം സമാപിച്ചത്.  കേരളത്തിലെ പ്രത്യേകിച്ച് തൃശ്ശൂര്‍കാരുടെ  ഗൃഹാതുര ചിന്തകള്‍ ഉണര്‍ത്തുന്ന ഈ പൂരാഘോഷങ്ങള്‍ വര്‍ണ്ണ ശബളമാക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചവര്‍ ടാഗ് കമ്മിറ്റി പ്രസിഡണ്ട്, ശ്രീമതി നബീസ സലീം,  വൈസ് പ്രസിഡണ്ട്, ധനിഷ ശ്യാം,  സെക്രട്ടറി മുജേഷ് കിച്ചലു, ജോ.സെക്രട്ടറി, ചിണ്ടു പ്രസാദ്, ട്രഷറര്‍ ലിന്‍ഡോ പുന്നേലി, ജോ. ട്രഷറര്‍,  വിനോദ് രാജശേഖരന്‍, കമ്മിറ്റി അംഗളായ ഡോ: സതീഷ് ചിയ്യാരത്ത്, രാജേഷ് മുത്തേഴത്ത്, സണ്ണി പള്ളത്ത്, അല്ലി ജോണ്‍, പ്രിന്‍സ് ഇമ്മട്ടി, ഷൈനി ജയന്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അല്ലന്‍ ജോണ്‍ എന്നിവരാണ്. സ്വമേധയാ പൂരാഘോഷത്തിനു വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിച്ച മറ്റു ടാഗ് വളണ്ടിയര്‍മാര്‍ ഡോ. ശരത്, ഡോ. ഷഫീക്ക്, ജോണ്‍ തോമസ്, ശ്രീകലാ വിനോദ്, നിഷ മുജേഷ്, ജെസ്സി സണ്ണി, ജിതിന്‍ ജോണ്‍, നവീന്‍ അശോക്, നിധി നവീന്‍, ഹസീബ്, ശ്യാം സുരേന്ദ്രന്‍, സലീം അറക്കല്‍, ജയന്‍ അരവിന്ദാക്ഷന്‍, ഹരി നാരായണന്‍, ജോഷി ചാലിശ്ശേരി, തുടങ്ങിയവരാണ്.

ഓരോ വര്‍ഷവും പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നുള്ളത് കൊണ്ട് 'തൃശൂര്‍ പൂരം' മലയാളികളുടെ പ്രിയപ്പെട്ട ഒരു ഉത്സവമായി അമേരിക്കയിലും മാറി കൊണ്ടിരിക്കുന്നു എന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വര്‍ണ്ണപ്പൊലിമയോടെ കൂടുതല്‍ ആസ്വാദകരമാക്കാന്‍ നമുക്കു കഴിയും എന്നും എല്ലാവരുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമെന്നും പ്രസിസണ്ട് ശ്രീമതി നബീസ സലീം അഭ്യര്‍ത്ഥിച്ചു.

താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ലിങ്ക് വാര്‍ത്താ പ്രക്ഷേപണത്തിന് ഉചിതം മാതിരി ഉപയോഗിക്കാവുന്നതാണ്. നന്ദി Thirssur Puram Celebration Video link some portions are given below https://www.youtube.com/watch?v=Ms9Ta4uyCCE

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code