Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തുർക്കി പ്രകൃതി ദുരന്തം :മാർത്തോമാ സഭ ഫെബ്രു 26-പ്രത്യേക പ്രാർത്ഥനയും ദുരിതാശ്വാസഫണ്ട് സമാഹരണവും സംഘടിപ്പിക്കുന്നു   - പി പി ചെറിയാൻ

Picture

ന്യൂയോർക്:തുർക്കി,സിറിയ പ്രകൃതി ക്ഷോഭത്തിൽ ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി ഫെബ്രു 26-പ്രത്യേക പ്രാർത്ഥനകളും ദുരിതാശ്വാസഫണ്ട്സമാഹരണവും സംഘടിപ്പിക്കുമെന്ന് മാർത്തോമാ സഭാ പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാത്തോമാ മെത്രപൊലീത്ത ഫെബ്രു 10 നു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണ രൂപം:

സിറിയയിലും തുർക്കിയിലും അപ്രതീക്ഷിതമായി ഉണ്ടായ ഭൂകമ്പത്തിൽ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് അപകടകരമായ അവസ്ഥ നേരിടുകയും പാർപ്പിടങ്ങളും വസ്തുവകകളും ഉൾപ്പെടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത അത്യന്ത ദുഃഖകരമായ വസ്തുത എല്ലാവർക്കും അറിവുള്ളതാണല്ലോ. അടുത്ത സമയത്ത് ഭാരതത്തിലെ ജോഷി മണ്ഡലം പ്രയാസങ്ങൾ ഉണ്ടായില്ല ദുരിതബാധിത പ്രദേശങ്ങളിൽ വിവിധ രാജ്യങ്ങളുടെ സഹകരണത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു നമ്മുടെ രാജ്യവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നു എന്നത് അഭിനന്ദനീയമാണ് അപകടത്തിലായ വരെ രക്ഷിക്കുന്നതിനു പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആളും അർത്ഥവും ഉണ്ടാകേണ്ടിയിരിക്കുന്നു രാജ്യങ്ങൾ നേരിടുന്ന അത്യന്തം ദാരുണമായ ഈ സാഹചര്യം കൂടുതലായി അവരോട് പക്ഷം ചേരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്

സർക്കാരുകളോട് ചേർന്ന് സഹായം എത്തിക്കുന്നതിന് എല്ലാവരും പങ്കാളിത്തം വായിക്കേണ്ടിയിരിക്കുന്നു നമ്മുടെ സഭയും സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു ധാരാളമായ അനുഗ്രഹങ്ങളും വൻ കൃപകളാലും വലിയവനായ ദൈവം നമ്മെ സുരക്ഷിതമായി കാത്തു പരിപാലിക്കും പോൾ പ്രകൃതിക്ഷോഭം മൂലം സർവ്വസ്വവും നഷ്ടപ്പെട്ടവരെ ദൈവസ്നേഹത്താൽ പ്രേരിതരായി കർത്താവിൻറെ ആത്മാവിൽ സഹായിക്കേണ്ടത് നമ്മുടെ ക്രിസ്തീയ ധർമ്മമാകുന്നു അതുകൊണ്ട് സഭാംഗങ്ങൾ ഓരോരുത്തരും തങ്ങളുടെ വരുമാനത്തിൽ ഒരു അംശം ഈ ആവശ്യത്തിലേക്ക് സംഭാവന ചെയ്തു തങ്ങളുടെ ക്രിസ്തീയ സമർപ്പണം വെളിപ്പെടുത്തുന്ന അവസരമായി ഉപയോഗിക്കാൻ സ്നേഹപൂർവ്വം ഉദ്ബോധിപ്പിക്കുന്നു എല്ലാ ഇടവകകളിലും ഫെബ്രുവരി ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഈ രാജ്യങ്ങളിലെ ജനങ്ങളെ ഓർത്തു പ്രാർത്ഥിക്കുകയും അന്നത്തെ സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനയും ദുരിതാശ്വാസ ഫണ്ടിലൂടെ ഈ ആവശ്യത്തിനായി വിനിയോഗിക്കുന്നതിന് സഭ ഓഫീസിലേക്ക് താമസംവിന അയക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code