കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ മലങ്കര ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സ്റഡീസ് ജേര്‍ണല്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ദേവലോകം അരമനയില്‍ തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. ഗീവര്‍ഗീസ് മാത്യുവിന് നല്കി പ്രകാശനം ചെയ്തു.
ആരാധനാ ദൈവശാസ്ത്രം, സഭാചരിത്രം, വേദവിജ്ഞാനീയം, ഇതരമതപഠനം, പട്രോളജി തുടങ്ങിയ മേഖലകളിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഈ ജേര്ണ്ണലിലൂടെ മലങ്കര ഓര്‍ത്തഡോക്സ് ദൈവശാസ്ത്രത്തെ ആഗോള തലത്തില്‍ എത്തിക്കുവാനുള്ള പരിശ്രമമാണ് പടിത്തവീട്ടിലെ അധ്യാപകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ ജേര്ണ്ണലിലുള്ളത്. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ.ഡോ. ജേക്കബ് കുര്യന് മുഖ്യപത്രാധിപരായിട്ടുള്ള ഒരു പത്രാധിപസമിതിയാണ് ഇതിന്റെ പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കുന്നത്.
പ്രകാശനകര്‍മ്മത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ, മാര്‍ത്തോമ്മാ സെമിനാരി പ്രിന്‍സിപ്പാള്‍ റവ.ഡോ. ഗീവര്‍ഗീസ് മാത്യു, ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ.ഡോ. ജേക്കബ് കുര്യന്, സഭാ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, മാനേജിംഗ് എഡിറ്റര്‍ ഫാ.തോമസ് വര്‍ഗ്ഗീസ് ചാവടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments