Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തട്ടിക്കൊണ്ടുപോകപ്പെട്ട മെത്രാന്മാര്‍ക്കായി പ്രാര്‍ഥിക്കണം: മാര്‍ ആലഞ്ചേരി

Picture

 കൊച്ചി: അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ആലപ്പോ മെത്രാപ്പോലീത്ത മാര്‍ ഗ്രിഗോറിയോസ് ഇബ്രാഹിമിന്റെയും അന്ത്യോക്യായിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാന്‍ പോള്‍ യസിഗിയുടെയും രക്ഷയ്ക്കായി എല്ലാവരും പ്രാര്‍ഥിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രണ്ടു മെത്രാന്മാരെയും മോചിപ്പിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. മോചനത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം.

യുദ്ധവും രക്തച്ചൊരിച്ചിലും തുടരുന്ന സിറിയയില്‍ മനുഷ്യജീവിതം തന്നെ ദുസ്സഹമായിരിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ അവസാനിക്കാനും പ്രാര്‍ഥിക്കണം. അവിടെ സമാധാനവും അനുരഞ്ജനവും പുലരേണ്ടതു ലോകജനതയുടെ സുസ്ഥിതിക്കു തന്നെ ആവശ്യമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code