Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. പോള്‍ മണലിന്റെ മാതാവ് ഏലിയാമ്മ (90) നിര്യാതയായി

Picture

പത്തനാപുരം: മണലില്‍ പരേതനായ എം.ജി. അലക്‌സാണ്ടറുടെ ഭാര്യ ഏലിയാമ്മ അലക്‌സാണ്ടര്‍ (90) നിര്യാതയായി. സംസ്‌കാരം 23ന് 1.30ന് പത്തനാപുരത്തെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 2.30ന് ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍.

മൃതദേഹം 23ന് ഏഴിന് കോട്ടയം ചുങ്കം പഴയ സെമിനാരി റോഡില്‍ മകന്‍ മലയാള മനോരമ അസിസ്‌റന്റ് എഡിറ്റര്‍ ഡോ. പോള്‍ മണലിന്റെ വസതിയായ മണലില്‍ ഹൌസില്‍ കൊണ്ടുപോകും. പള്ളിപ്പാട് കുമ്പമ്പുഴ പെരുംകോയിക്കല്‍ കുടുംബാംഗമാണ്. മറ്റുമക്കള്‍: ഡോ. എം.എ. വര്‍ഗീസ് (ന്യൂകാസില്‍, ഇംഗ്‌ളണ്ട്), പരേതനായ എം.എ. ചെറിയാന്‍. മരുമക്കള്‍: സൂസന്‍ (ന്യൂകാസില്‍, ഇംഗ്‌ളണ്ട്), കോയിക്കപറമ്പില്‍ ബീന (സൌത്ത് ആഫ്രിക്ക), ശങ്കരംപള്ളി തെക്കേതില്‍ ബീന (കോട്ടയം സെന്റ് ജോസഫ്‌സ് കോണ്‍വന്റ് ഗേള്‍സ് എച്ച്.എസ്.എസ്.).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code