Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് കേരളാ അസോസിയേഷൻ കേരള പിറവി ദിനാഘോഷം അവിസ്മരണീയമായി   - പി.പി ചെറിയാൻ

Picture

ഡാളസ് : ഡാളസ് കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപത്തെട്ടാമത്‌ കേരള പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത് ഡാളസ് ഫോർത്തവർത്ത മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്ന മലയാളി കലാസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി .

2024 നവംബർ 16 ശനിയാഴ്ച "കേരളീയം" എന്നപേരിൽ ഗാർലൻഡിലെ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാളിൽ സംഘടിപ്പിച്ച കേരളീയം ചടങ്ങിൽ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു .ക്ര ത്യം ആറുമണിക്ക് അമേരിക്കൻ ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു.പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ ആമുഖ പ്രസംഗം നടത്തുകയും എല്ലാവരെയും സ്വാഗതം ചെയുകയും ചെയ്തു . തുടർന്ന് രണ്ടര മണിക്കൂർ നീണ്ടു നിന്ന ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം,കോൽക്കളി തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന തകർപ്പൻ കലാപരിപാടികൾ പങ്കെടുത്ത എല്ലാവരുടെയും കാതിനും മനസ്സിനും കുളിർമയേകുന്നതായിരുന്നു

ഇൻസ്ട്രുമെൻ്റൽ ലൈവ് മ്യൂസിക് (നൊസ്റ്റാൾജിക് മലയാളം മൂവി പശ്ചാത്തല മെഡ്‌ലി, ചെറിയ ബാൻഡ്, നിഹാര, നൂപുര, മെക്നാക്ഷി, കാർ സിദ്ധാർത്ഥ് , അഭിജിത്ത്),ലളിത ഗാനം - മീനാക്ഷി,തിരുവാതിര - നാട്യം ടീം, മാർഗം കാളി - ക്രൈസ്റ്റ് ദി കിംഗ് മാർഗം കാളി ടീം ഓഫ് ഡാളസ് ഭരതനാട്യം- തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്,(നൃത്തസംവിധാനം ദിയുയ സനൽ), കോൽ കളി - ക്രൈസ്റ്റ് ദി കിംഗ് കോൾ കലി ടീം ഓഫ് ഡാളസ്, ഒപ്പന-ഡാളസ് മൊഞ്ചത്തിമാർ, നാടോടിനൃത്തം - ഇന്ദുവിൻ്റെ ടീം, കുച്ചുപ്പുടി - ശ്രീജയുടെ ടീം,തല ലയം - ബാലു & ടീം, നാടോടിനൃത്തം (കൊറിയോഗ്രാഫ് ചെയ്തത് ആൽഫി മാളികലും ഏകോപിപ്പിച്ചതുമാണ്) ഷൈനി ഫിലിപ്പ്, മോഹിനി ആട്ടം - തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, മോണോ ആക്ട് - സുബി ഫിലിപ്പ്, സെമി ക്ലാസിക്കൽ ഡാൻസ് - നർത്തന ഡാൻസ് ഡാളസ്(ഹന്ന), നാടൻ പാട്ട് - ഡാളസ് മച്ചന്മാർ, മാപ്പിളപ്പാട്ട്, സെമി ക്ലാസിക്കൽ ഡാൻസ് - സംസ്‌കൃതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്‌സ് എന്നിവർ അവതരിപ്പിച്ച ഓരോ പരിപാടികളും ഒന്നിനോടൊന്നു മികച്ചതായിരുന്നു

പ്രോഗ്രാം കോർഡിനേറ്ററും ആർട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് സെക്രട്ടറി മൻജിത് കൈനിക്കര എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.അനിയൻ ഡാളസ് ശബ്‍ദവും വെളിച്ചവും നിയന്ത്രിച്ചു. ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഷിജു എബ്രഹാം, ദീപക് മടത്തിൽ, വിനോദ് ജോർജ് ,സാബു മാത്യു, ജെയ്‌സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ ,ബേബി കൊടുവത്ത്, അനശ്വർ മാംമ്പിള്ളി,സബ് മാത്യു ,ഫ്രാൻസിസ് തോട്ടത്തിൽ ,ദീപു രവീന്ദ്രൻ ,നിഷ മാത്യു ,രാജൻ ചിറ്റാർ ,ഹരിദാസ് തങ്കപ്പൻ , ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ്,സിജു വി ജോർജ് എന്നിവരാണ് കേരളീയം വൻ വിജയമാകുന്നതിനു പ്രവർത്തിച്ചത്.

Picture2

Picture3

Picture

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code