Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസ് മൃഗശാലയിലെ ആന ഓർമയായി   - പി.പി ചെറിയാൻ

Picture

ഡാലസ് - ഡാളസ് മൃഗശാലയിലെത്തുന്ന ആനപ്രേമികളുടെ ആവേശമായിരുന്നു ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ഓർമയായി. മൃഗശാല അധിക്രതർ ചൊവ്വാഴ്ചയാണ് അതിന്റെ ഒരു ആന ചത്തതായി ഹൃദയഭേദകമായ പ്രഖ്യാപനം നടത്തിയത് .

12 ദിവസത്തെ വൈറൽ അണുബാധയ്‌ക്കൊടുവിൽ 7 വയസ്സുള്ള ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ചെരിഞ്ഞതായും, എൻഡോതെലിയോട്രോപിക് ഹെർപ്പസ് വൈറസ് (EEHV) എന്നാണ് ഈ അണുബാധ അറിയപ്പെടുന്നതെന്നും അധിക്രതർ അറിയിച്ചു. 2021 മാർച്ചിൽ മറ്റൊരു അണുബാധയെ അജാബു അതിജീവിച്ചിരുന്നു

പലപ്പോഴും മാരകമായ ഈ രോഗം ഏഷ്യൻ ആനകളിലാണ് കൂടുതലായി കാണപ്പെട്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ ആഫ്രിക്കൻ ആനകളിലും ഇത് കൂടുതലായി കണ്ടുതുടങ്ങിട്ടുണ്ടെന്നും മൃഗശാല പറയുന്നു..

ഈ അത്ഭുതകരമായ അംബാസഡറെ ജീവജാലങ്ങൾക്ക് നഷ്ടമായി. ഞങ്ങളുടെ ദുഃഖത്തിൽ നിങ്ങൾ എല്ലാവരും പങ്കുചേരുമെന്ന് ഞങ്ങൾക്കറിയാം, വരാനിരിക്കുന്ന പ്രയാസകരമായ ദിവസങ്ങളിലൂടെ ഡാളസ് മൃഗശാല കുടുംബത്തെയും നിങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിക്കുക." മൃഗശാല ഒരു പ്രസ്താവനയിൽ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code