Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യൂ എം സി ചിക്കാഗോയുടെ ആറാമത് സ്നേഹഭവനം പ്രിയ രാമചന്ദ്രനും കുടുംബത്തിനും   - തോമസ് ഡിക്രൂസ്

Picture

ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് ചിക്കാഗോ പ്രൊവിന്‍സിന്റെ 2022-'23 വര്‍ഷത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ഡോ എം എസ് സുനില്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കിവരുന്ന നവഭവനങ്ങളില്‍ ആറാമത് ഭവനം തിരുവില്വാമല പഞ്ചായത്തില്‍ ഒരലശ്ശേരി കുന്നത്തു പ്രിയ രാമചന്ദ്രനും കുടുംബത്തിനും നിര്‍മ്മിച്ച് നല്‍കി.

താക്കോല്‍ദാനകര്‍മ്മം ഡബ്ല്യൂ.എം. സി ചിക്കാഗോ പ്രൊവിന്‍സ് സെക്രെട്ടറി തോമസ് ഡിക്രൂസ് നിര്‍വ്വഹിച്ചു. ഈ ഭവനം ഡോ. എം എസ് സുനില്‍ ഫൗണ്ടേഷന്റെ 270 താമത് സംരംഭമാണ്. വര്‍ഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ആയിരുന്നു പ്രിയയും ഭര്‍ത്താവ് രാമചന്ദ്രനും രണ്ടു കുട്ടികളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചര്‍ ഇവര്‍ക്കായി വീട് പൂര്‍ത്തീകരിച്ച് നല്‍കുകയായിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് 2022 ജൂലൈ മാസത്തില്‍ നടത്തിയ 'കലാസന്ധ്യ' യില്‍നിന്നും ലഭിച്ച സ്പോണ്‍സര്‍ഷിപ്പില്‍ കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്കുവേണ്ടി നിര്‍മ്മിച്ചുനല്‍കിവരുന്ന പത്തു പുതിയ ഭവനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സഹകരിച്ച ചിക്കാഗോയിലെ എല്ലാ സുമനസ്സുകള്‍ക്കും അവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഡോ എം എസ് സുനിലിനും ചടങ്ങില്‍ ശ്രീ തോമസ് ഡിക്രൂസ് നന്ദി പറഞ്ഞു. ഡോ എം എസ് സുനില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ശ്രീ കെ പി ഹരിലാല്‍, ദീപിക റിപ്പോര്‍ട്ടര്‍ ടി പി രവികുമാര്‍, രഞ്ജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രൊവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് , അമേരിക്ക റീജിയന്‍ വൈസ് പ്രെസിഡന്റ് മാത്യൂസ് ഏബ്രഹാം, പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് പുത്തന്‍പുര, ട്രഷറര്‍ കോശി ജോര്‍ജ്ജ്, അഡൈ്വസറി ബോര്‍ഡ് അംഗം സാബി കോലത്തു, ചാരിറ്റി ഫോറം ചെയര്‍മാന്‍ തോമസ് വര്‍ഗീസ്, വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്ജ് എന്നിവര്‍ ഓണ്‍ലൈനില്‍ ഗൃഹപ്രവേശത്തിന് ആശംസകള്‍ നേര്‍ന്നു. ഡബ്ല്യൂ.എം.സി യുടെ ഏഴാമത് നവഭവനത്തിന്റെ താക്കോല്‍ദാനചടങ്ങ് ഫെബ്രുവരി 25 ശനിയാഴ്ച ഇടുക്കിയില്‍ നടക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code