ടൗണ്‍സ്വില്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക സ്വര്‍ഗീയ മധ്യസ്ഥയായ അല്‍ഫോന്‍സാമ്മയുടെയും വിശ്വാസത്തിന്റെ പിതാവായ മാര്‍ തോമാശ്ലീഹായുടെയും തിരുനാള്‍ സംയുക്തമായി ഈ വരുന്ന ജൂലൈ 26, 27, 28 തീയതികളില്‍ ആഘോഷിക്കും.
ജൂലൈ 26 വെള്ളിയാഴ്ച 6ന് മെല്‍ബണ്‍ രൂപതാ ചാന്‍സലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ തിരുനാളിന് കൊടിയേറ്റി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ജൂലൈ 27 ശനിയാഴ്ച്ചത്തെ തിരുകര്‍മങ്ങള്‍ക്കു കെയിന്‍സ് മിഷണില്‍ നിന്നും ഫാ. സാജു തേകനത്തു ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കുര്‍ബാനയെ തുടര്‍ന്ന് വിവിധ സാംസ്കാരിക പരിപാടികളും ഗാനമേളയും നടക്കും.
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനമായ ജൂലൈ 28ന് മെല്‍ബണ്‍ സീറോമലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന് വൈകിട്ട് 5.30ന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് പൊന്തിഫിക്കല്‍ കുര്‍ബാന. തിരുനാള്‍ കുര്‍ബാനക്ക് ശേഷം പ്രദക്ഷണം, കരിമരുന്നു കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവ നടക്കും. തിരുനാള്‍ നടത്തിപ്പിനായി 16 അംഗ പ്രസിദേന്തിമാരും വിവിധ കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നുവെന്ന് വികാരി ഫാ. മാത്യു അരീപ്ലാക്കല്‍ അറിയിച്ചു. തിരുനാള്‍ ദിവസങ്ങളിലെ വിവിധ കര്‍മ്മ പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ജിബിന്‍, ബാബു, സിബി, പാരിഷ് സെക്രട്ടറി ആന്റണി, ട്രസ്റ്റിമാരായ സാബു തുരുത്തിപ്പറന്പില്, വിനോദ് കൊല്ലംകുളം എന്നിവര്‍ നേതൃത്തം നല്‍കും.
റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം
Comments