Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജൂലൈ 18 മുതല്‍ 21 വരെ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന വചനാഭിഷേകധ്യാനത്തിനു ഏതാനും സീറ്റുകള്‍കൂടി   - ജോസ് മാളേയ്ക്കല്‍

Picture

ഫിലാഡല്‍ഫിയ: സെന്റ ജൂഡ് സീറോമലങ്കര കത്തോലിക്കാദേവാലയത്തില്‍(1200 Park Ave.; Bensalem PA 19020) ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷനുകള്‍ അവസാന ഘട്ടത്തിലേക്ക്. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി ഏതാനും സീറ്റുകള്‍കൂടി ലഭ്യമാക്കിയിട്ടുള്ളതായി ദേവാലയ വികാരി ഫാ. ബാബു മഠത്തിപ്പറമ്പില്‍ അറിയിച്ചു.

ജൂലൈ 18 വ്യാഴാഴ്ച്ച രാവിലെ 8:30 നു ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന രീതിയിലാണു നാലുദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തില്‍ നേരിട്ടും, ജനപ്രീയ സമൂഹമാധ്യമങ്ങളിലൂടെ ഓണ്‍ലൈനായും, ബൈബിള്‍ പ്രഭാഷണങ്ങളിലൂടെ ലോകം മുഴുവന്‍ അനേകായിരങ്ങളെ പരിശുദ്ധാത്മാഭിഷേക നിറവിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ദാനിയേല്‍ പൂവണ്ണത്തിലച്ചന്റെ ധ്യാനത്തില്‍ പങ്കെടുക്കുക എന്നത് എല്ലാ സഭാമക്കളും ആഗ്രഹിക്കുന്ന കാര്യമാണ്. ലഘുഭക്ഷണമുള്‍പ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാള്‍ക്ക് 75 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്നവര്‍ക്കൊപ്പം സൗജന്യമായി ധ്യാനത്തില്‍ പങ്കെടുക്കാം. എല്ലാദിവസവും രാവിലെ 8:30 മുതല്‍ വൈകുന്നേരം 4:30 വരെയാണു ധ്യാനസമയം.

ധ്യാനശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.’നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’ (യോഹന്നാന്‍ 8:32) എന്നതാണു ധ്യാനവിഷയം. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക്് ഓണ്‍ലൈനിലൂടെയോ, നേരിട്ടോ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണു ഏറ്റവും സ്വീകാര്യമായ രീതി. എന്നാല്‍ ഇതിനു സാധിക്കാത്തവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ വിളിച്ച് നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ജമ്യുമഹ, ഢലിാീ വഴിയും, നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ രജിസ്റ്റ്രേഷന്‍ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് https://forms.gle/TPcz8jh8t2hjkab39

വാക്ക് ഇന്‍ രജിസ്‌ട്രേഷനും സ്വീകരിക്കും. പബ്ലിക് റിലേഷന്‍സ് & പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ് (ബിജു) ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍. ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു മഠത്തിപ്പറമ്പില്‍, വികാരി 773 754 9638 ഷൈന്‍ തോമസ്, സെക്രട്ടറി 445 236 6287 സോന ശങ്കരത്തില്‍, രജിസ്റ്റ്രേഷന്‍ കോര്‍ഡിനേറ്റര്‍ 267 701 0559

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code