Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജൂലി സൂ -ലേബര്‍ സെക്രട്ടറി, കാബ്‌നെറ്റിലെ ആദ്യ ഏഷ്യന്‍ വംശജ   - പി.പി ചെറിയാൻ

Picture

വാഷിംഗ്ടണ്‍: ഡെപ്യൂട്ടി ലേബര്‍ സെക്രട്ടറി ജൂലി സൂവിനെ ലേബര്‍ സെക്രട്ടറിയായി നിയമിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു. ബൈഡന്‍ കാബ്‌നെറ്റിന്റെ ഭാഗമാകുന്ന ആദ്യ ഏഷ്യന്‍ വംശജയായ അമേരിക്കക്കാരിയാണ് ജൂലി സൂ.Su, if confirmed, would also expand the majority of women serving in the president’s Cabinet.ഇവരുടെ നിയമനം അംഗീകരിക്കുകയാണെങ്കിൽ ബൈഡന്റെ ക്യാബിനറ്റിൽ സ്ത്രീകൾക്കായിരിക്കും ഭൂരിപക്ഷം

നാഷണല്‍ ഹോക്കി ലീഗ് പ്ലേയേഴ്‌സ് അസോസിയേഷന്റെ നായക സ്ഥാനം ഏറ്റെടുക്കാന്‍ ലേബര്‍ സെക്രട്ടറി പദം ഒഴിഞ്ഞ മാര്‍ട്ടി വാല്‍ഷിന് പകരക്കാരിയായാണ് ജൂലി നിയമിതയാകുക. .മുന്‍ കാലിഫോര്‍ണിയ ലേബര്‍ സെക്രട്ടറിയായ ജൂലിയെ ലേബര്‍ ഡെപ്യൂട്ടി സെക്രട്ടറിയായി 2021 ജൂലൈയിലാണ് തെരഞ്ഞെടുത്തിരുന്നത്. 20 വര്‍ഷത്തിനിടെ ഏഷ്യന്‍ വംശജരായ കാബ്‌നെറ്റ് സെക്രട്ടറിമാരില്ലാത്ത ആദ്യ സര്‍ക്കാരാണ് ബൈഡന്റേത്. വാല്‍ഷിന്റെ രാജി പ്രഖ്യാപനം വന്നതോടെ സൂവിനെ സെക്രട്ടറിയായി നിയമിക്കാനുള്ള സമ്മര്‍ദ്ദം ബൈഡന് മേല്‍ ഉണ്ടായിരുന്നു. സര്‍വീസ് എംപ്ലോയേഴ്‌സ് ഇന്റര്‍നാഷണല്‍ യൂണിയന്‍, നാഷണല്‍ എജുക്കേഷന്‍ അസോസിയേഷന്‍ തുടങ്ങി പ്രമുഖ യൂണിയനുകള്‍ സൂവിനെ പിന്തുണച്ച് രംഗത്തെത്തി. യുഎസ് കോണ്‍ഗ്രസിലെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസും ബ്ലാക്ക് കോക്കസും ഏഷ്യന്‍ അമേരിക്കന്‍ ആക്ഷന്‍ ഫണ്ടും ജൂലിക്ക് പിന്നില്‍ അണിനിരന്നു.

സെനറ്റ് ഹെൽത്ത്, എഡ്യൂക്കേഷൻ, ലേബർ, പെൻഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന സുവിന്റെ സ്ഥിരീകരിക്കുന്ന ഹിയറിംഗിൽ അധ്യക്ഷനായ സെനറ്റർ ബെർണി സാൻഡേഴ്‌സ് തിരഞ്ഞെടുപ്പിനെ പ്രശംസിച്ചു. ഫ്ലൈറ്റ് അറ്റൻഡന്റ്സ് യൂണിയൻ പ്രസിഡന്റ് സാറ നെൽസണെ പരിഗണിക്കണമെന്ന് സാൻഡേഴ്‌സ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുവിന് തന്റെ ശക്തമായ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി.

“ജൂലി സു മികച്ച തൊഴിൽ സെക്രട്ടറിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു. "തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ രാജ്യത്ത് ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും അവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code