Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തന ങ്ങൾക്കായി ഒരുക്കിയ കൊട്ടിൽ....(ഫോട്ടോ ക്യാപ്ഷൻ) 

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വർഷം ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായിട്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടേയും, ക്ഷേത്ര വാസ്തുവിദഗ്ദ്ധൻ വേഴപറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരിയുടേയും മേൽനോട്ടത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ശ്രീ കോവിലിന്റെ മുകളിലെ ചെമ്പോലയും, തേക്കിൻ പലകകളും മാറി പുതിയത് പാകുകയും, താഴിക കുടത്തിന്റെ കേടുപാടുകൾ തീർക്കുകയുമാണ് പുനരുദ്ധാരണ പ്രവർത്തികളിൽ പ്രധാനമായുള്ളത്. ഇതിലേക്ക് ആവശ്യമായ തേക്കിൻ തടികൾ കോന്നി വനം വകുപ്പ് ഓഫീസിൽ നിന്നാണ് ലഭ്യമാക്കിയത്. മാന്നാർ അനന്തൻ ആചാരി, ചേർത്തല ശ്രീ ഹരി, സുനിൽ തഴക്കർ എന്നിവരാണ് ക്ഷേത്ര ശ്രീ കോവിൽ പുനരുദ്ധാരണത്തിന് നേതൃത്വം നൽകുന്നത്. ഏകദേശം 25 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശ്രീദേവി വിലാസം ഹിന്ദു മത കൺവൻഷനാണ് നേതൃത്വം നൽകുന്നത്. ശ്രീകോവിൽ പണികൾ പ്രധാന വഴു പാട് കാർ ദേവി ഭക്തയായ കരുനാഗപ്പള്ളി മോണോലിസയിൽ ബിനി മനോജാണ്. 2019 ഫെബ്രുവരി 3 മുതൽ 10 വരെ ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ പരിഹാര ക്രിയാ പൂർത്തികരണ കലശവും, താഴിക കുട പ്രതിഷ്ടയും നടക്കുന്നതാണ്. ശ്രീ കോവിൽ പുനരുദ്ധാരണ കർമ്മങ്ങൾ നടക്കുന്നതിനാൽ ദർശനസമയം ഉച്ചപൂജക്ക് ശേഷം 12ന് നട അടക്കുകയും, വൈകിട്ട് 5.30ന് നടതുറക്കുകയും ചെയ്യുന്ന രീതിയിൽ പുനക്രമീകരിച്ചിട്ടുണ്ട്.

[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code