Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23ന്   - കാര്‍മല്‍ തോമസ്

Picture

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് Aekerman Sports And Fitness Center,Glen Ellyn ല്‍ നവംബര്‍ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 12.30ന് ആരംഭിക്കും. ചിക്കാഗോയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 11 ടീമുകള്‍ പങ്കെടുക്കും.

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യൂത്ത് എന്റിച്ച്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ ടൂര്‍ണ്ണമെന്റ് മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശം ജനിപ്പിക്കും എന്നതില്‍ സംശയമില്ല.

വിജയികളാകുന്ന ടീമുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫികള്‍, ക്യാഷ് അവാര്‍ഡുകള്‍, വ്യക്തിഗത ട്രോഫികള്‍ എന്നിവയും സമ്മാനിക്കും. ടൂര്‍ണ്ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് റവ.ജയ്‌സണ്‍ തോമസ് (ചെയര്‍മാന്‍), റോഡ്‌നി സൈമണ്‍(കണ്‍വീനര്‍)എന്നിവരുടെ നേതൃത്വത്തില്‍ കാര്യക്ഷമമായ ഒരു സബ്കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

വീസിലി ഗ്യാസ് സ്റ്റേഷന്‍ സോഫ്റ്റ് വെയര്‍, കലവറ ഗ്രോസറീസ് എന്നിവരാണ് ഈ ഉദ്യമത്തിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍. വെരി.റവ.സഖറിയ തേലാപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ(പ്രസിഡന്റ്), റവ.ജോ വര്‍ഗീസ് മലയില്‍(വൈസ് പ്രസിഡന്റ്), പ്രേംജിത് വില്യം(സെക്രട്ടറി), ജേക്കബ് കെ. ജോര്‍ജ്(ട്രഷറര്‍), ബീന ജോര്‍ജ്(ജോ.സെക്രട്ടറി), വര്‍ഗീസ് പാലമലയില്‍(ജോ. ട്ര ഷറര്‍) എന്നീ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.

ചിക്കാഗോയിലെ എല്ലാ കായികപ്രേമികളുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ ടൂര്‍ണമെന്റ് പ്രോത്സാഹിപ്പിച്ച് വിജയിപ്പിക്കുന്നതിന് ഭാരവാഹികള്‍ സ്‌നേഹത്തോടെ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ജയ്‌സണ്‍ തോമസ്-832 841 0322 റോഡ്‌നി സൈമണ്‍ 630 730 8218 പ്രേംജിത് വില്യം-847 962 1893



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code