ചിക്കാഗോ: ചിക്കാഗോയിലെ ക്രൈസ്തവ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ 'എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ചിക്കാഗോ'യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് വെരി റവ. സഖറിയ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പയും, ക്രിസ്തുമസ് പ്രോഗ്രാം ചെയര്‍മാന്‍ റവ.ഫാ. ഹാം ജോസഫും അറിയിച്ചു.
ഡിസംബര്‍ ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തുന്നത്.
ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, ആരാധന, പൊതുസമ്മളനം, തുടര്‍ന്ന് കൗണ്‍സിലിലെ അംഗങ്ങളായ 17 ദേവാലയങ്ങളില്‍ നിന്നും ക്രൈസ്തവ മൂല്യങ്ങള്‍ അടിസ്ഥാനമാക്കി മനോഹരങ്ങളായ സ്‌കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍, വാദ്യോപകരണ സംഗീതം, എന്നിവ അരങ്ങേറും. 17 ദേവാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി ജേക്കബ് കെ. ജോര്‍ജിന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ ക്വയര്‍ പ്രത്യേക ഗാനങ്ങള്‍ ആലപിക്കും.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വെരി റവ. സഖറിയ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില്‍ (വൈസ് പ്രസിഡന്റ്), പ്രേംജിത് വില്യം (സെക്രട്ടറി), ജേക്കബ് കെ. ജോര്‍ജ് (ട്രഷറര്‍), ബീനാ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), വര്‍ഗീസ് പാലമലയില്‍ (ജോ. ട്രഷറര്‍) എന്നിവരെ കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയത്തിനായി റവ.ഫാ. ഹാം ജോസഫ് (ചെയര്‍മാന്‍), ആന്റോ കവലയ്ക്കല്‍ (കണ്‍വീനര്‍), ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരെ കൂടാതെ 20 പേര്‍ അടങ്ങുന്ന ക്രിസ്തുമസ് പ്രോഗ്രാം കമ്മിറ്റി അണിയറയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഏവരേയും ഈ അനുഗ്രഹീത ആഘോഷങ്ങളിലേക്ക് സ്‌നേഹാദരപൂര്‍വ്വം എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
Comments