വൻകൂവർ : ക്രിസ്തുമസ്ആഘോഷങ്ങളുടെ ഭാഗമായി വൻകൂവറിലെ ഇന്ത്യൻ സഭകളുടെ കൂട്ടായ്മയിൽ നടത്തിവരാറുള്ള കരോൾ സന്ധ്യ ഗ്ലോറിയ 2024, വൻകുവറിൽ ആദ്യമായി പണികഴിപ്പിച്ച ഇന്ത്യൻ ദേവാലയമായ 'കാനഡയിലെ പരുമല എന്നറിയപ്പെടുന്ന സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ , മർത്തമറിയം വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ 23 ശനിയാഴ്ച നോർത്ത് ഡെൽറ്റ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി നടത്തപ്പെട്ടു. കരോൾ സന്ധ്യ ഉദ്ഘാടന സമ്മേളനത്തിൽ ഓർത്തഡോക്സ് ചർച്ച് വികാരി Rev. എം സി കുര്യാക്കോസ് റമ്പാച്ചൻ അധ്യക്ഷത വഹിച്ചു. മാർത്തോമാ ചർച് വികാരി ഫാദർ ഗീവർഗീസ് മാത്യു സ്നേഹ സന്ദേശം നൽകി. മിനിസ്റ്റർ ഓഫ് മൈനിങ് ആൻഡ് ക്രിട്ടിക്കൽ മിനറൽ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഹോണറബിൾ ജാഗരൂപ് ബ്രാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റി ബേബിച്ചൻ മട്ടമേൽ, സെക്രട്ടറി കുര്യൻ വർക്കി സഭാ മാനേജ്മെൻ കമ്മിറ്റി അംഗം നൈനാൻ മാത്യു, മർത്തമറിയം വനിതാ സമാജം സെക്രട്ടറി കവിത ജേക്കബ്, ജോയിൻറ് സെക്രട്ടറി,റീന ഏലിയാസ് ട്രഷറർ ശോശാമ്മ സജി എന്നിവർ പങ്കെടുത്തു.
ഗ്ലോറിയ 2024 കൺവീനർമാരായ ആനി എബ്രഹാം, ഷൈനോ സഞ്ജു ,ബ്ലസി സാറ എന്നിവരുടെ നേതൃത്വത്തിൽ വൻകൂവറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചർച് ഗ്രൂപ്പുകളും കൊയർ ഗ്രൂപ്പുകളും കോമ്പറ്റീഷനിൽ പങ്കെടുത്തു. കുട്ടികളുടെ ഫാൻസി ഡ്രസ്സ്, കരോൾ സിംഗിംഗ്, ട്രീ ഡെക്കറേഷൻ, ക്രിബ് ഡെക്കറേഷൻ മത്സരങ്ങളും സൺഡേ സ്കൂൾ കുട്ടികളുടെ നേറ്റിവിറ്റി, ഡാൻസ്, മാർഗംകളി, എന്നീ പരിപാടികളും അരങ്ങേറി. മുതിർന്നവരുടെ കരോൾ സിംഗിംഗ് കോമ്പറ്റീഷനിൽ സിഎസ്ഐ ചർച്ച് ഒന്നാം സമ്മാനവും ഏഞ്ചൽ വോയ്സ് വൻകോവർ രണ്ടാം സമ്മാനവും കരസ്ഥമാക്കി. കുട്ടികളുടെ കോമ്പറ്റീഷനിൽ , ടീം ഷുഗർബൽസ് ഒന്നാം സ്ഥാനവും മാർത്തോമ ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ ''അഗാപ്പേ 2024''-ൻറെ ഭാഗമായ റാഫിൾ ടിക്കറ്റ് വിജയികൾക്ക് ഗോൾഡ് കോയിൻ സമ്മാനിച്ചു. 2024 മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു പിക്ചർ വിത്ത് സാന്താ. സാന്താക്ലോസിനോട് കൂടി ഫോട്ടോ എടുക്കുവാൻ കുട്ടികളുടെ നീണ്ട നിരതന്നെ കാണാമായിരുന്നു.MMVS ഫുഡ് സ്‌റ്റാളിലെ വിവിധതരത്തിലുള്ള ലഘു ഭക്ഷണ പദാർത്ഥങ്ങൾ കൊതിയൂറുന്ന ഒരു കാഴ്ചയായിരുന്നു. ഈ ഈ കരോൾ സന്ധ്യയിൽ പങ്കെടുത്ത എല്ലാവർക്കും ചർച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാദിഷ്ടമായ ഡിന്നർ ഒരുക്കിയിരുന്നു. 200 ഓളം മത്സരാർത്ഥികളും ഏകദേശം ആയിരത്തോളം ആളുകളും പങ്കെടുത്ത യുടെ ഗ്ലോറിയയുടെ വിജയത്തിൽ സഹായിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി, വരും വർഷങ്ങളിലും പൂർവാധികം ഭംഗിയായി ഗ്ലോറിയ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അഗപ്പേയുടെ കൺവീനർ ജാക്സൺ ജോയിയാണ് വിവരങ്ങൾ നൽകിയത് .
Comments