കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനം പുതുതായി നിര്‍മ്മിക്കുന്ന അരമനയുടെയും ഭദ്രാസന ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും ശിലാസ്ഥാപന കര്‍മ്മം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ, സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഭദ്രാസന കേന്ദ്രങ്ങളുടെ നിര്‍മ്മാണനിധി ശേഖരണവും പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
ഭദ്രാസന അരമന പുനലൂര്‍ തെള്ളിക്കോട്ടും, ഭദ്രാസന ഓഫീസ് കോട്ടപ്പുറം സെമിനാരിയോട് അനുബന്ധമായുമാണ് നിര്‍മ്മിക്കുന്നതെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു അറിയിച്ചു.
Comments