Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള ക്ലബ്ബ് യു എസ് എ ലോക ഭൗമ ദിനം ആഘോഷിക്കുന്നു

Picture

മരം നട്ടുപിടിപ്പിക്കുന്നവന്‍ തന്നെക്കൂടാതെ മറ്റുള്ളവരെ കൂടി സ്‌നേഹിക്കുന്നു , വരുംതലമുറയെ സ്നേഹിക്കുന്നു.

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമ ദിനംആചരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈകാലഘട്ടത്തില്‍ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിര്‍ത്തുന്നത് വളരെയധികംപ്രാധാന്യമര്‍ഹിക്കുന്നതാണ്. ബോധവത്കരണത്തിനൊപ്പം ഭൂമിയെസംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. കാലാവസ്ഥവ്യതിയാനത്തിനൊപ്പം ആഗോള താപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതിപ്രശ്നങ്ങളെ ഭൗമ ദിനത്തില്‍ നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഈ വർഷം കേരള ക്ലബ് യു എസ് എ ഭൗമദിനം ആഘോഷിക്കുന്നു.

പരിസ്ഥിതി ഏജൻസികളുടെ സഹായത്തോടെ മരങ്ങൾ നട്ടുപിടിപ്പിക്കും. ഏപ്രിൽ 22 ന് 10:00 AM ന് 1645 റിവർ റോഡ്, ഡെസ് പ്ലെയിൻസ് 60016 ൽ വച്ച്ബഹുമാനപ്പെട്ട ഡെസ് പ്ലെയിൻസ് മേയർ ശ്രീ. ആൻഡ്രൂ ഗോഷ്‌കോവ്‌സ്‌കി ഈമഹത്തായ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് വളരെ വിലപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കും. ഈ പരിപാടിയിൽപങ്കെടുക്കുവാൻ രക്ഷിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, പങ്കെടുക്കുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code