Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെജ്‌രിവാളിനെയും മായാവതിയെയും സന്ദര്‍ശിച്ച് ചന്ദ്രബാബു നായിഡു

Picture

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി എന്നിവരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എത്തുന്നുവെന്ന സൂചന നല്‍കുന്നതാണ് കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എന്നിവരെയും അദ്ദേഹം കണ്ടുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുമെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു. അഭിപ്രായ സമന്വയമുണ്ടായാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍, പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും ഒന്നിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അത് അസാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് എന്‍ഡിഎ സഖ്യം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. ഉപേക്ഷിച്ചത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code