കുവൈത്ത്: എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ രണ്ടാം ചരമവാര്‍ഷികം ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.
തന്റെ നിലപാടുകളും ആശയങ്ങളും നര്‍മത്തിലൂടെ പൊതു സമൂഹത്തിലും വേദികളിലും അവതരിപ്പിച്ച് ജനങ്ങളെ ആകര്‍ഷിച്ച നേതാവായിരുന്ന ഉഴവൂര്‍ വിജയന്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവിന്റെ വിയോഗം എന്‍സിപി ക്കാര്‍ക്കും പൊതു സമൂഹത്തിനും ഒരു തീരാ നഷ്ടം തന്നെയാണെന്ന് അനുസ്മര പ്രഭാണത്തില്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് പറഞ്ഞു.
അബു ഹലീഫ എസ് വി ഹാളില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജീവ്സ് എരിഞ്ഞേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സൂരജ് പോണത്ത് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഓം പ്രകാശ്, ,ജോഫി ജോണ്‍, എന്നിവര്‍ക്കൊപ്പം ബിന്‍ ശ്രീനിവാസന്, മാക്സ് വെല്‍ ഡിക്രൂസ് , രവി മനയത്ത്, മാത്യു വാലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments