കുന്നംകുളം ഭദ്രാസന വാര്‍ഷികം 29ന്
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനത്തിന്റെ വാര്‍ഷിക പൊതുയോഗം ജൂണ്‍ 29 ശിയാഴ്ച രാവിലെ 10.30ന് നടക്കും.പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ആര്‍ത്താറ്റ് അരമന ചാപ്പലില്‍ നടക്കുന്ന യോഗത്തില്‍ ഭദ്രാസനത്തിലെ വൈദികരും ഇടവക പ്രതിനിധികളും പങ്കെടുക്കും. വാര്‍ഷിക യോഗത്തില്‍ സണ്ഡേസ്കൂള് തലത്തിലും അക്കാദമിക് തലത്തിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഉണ്ടാകും.
Comments