Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാർത്തിക ദർശനം

Picture

 
: ചെട്ടികുളങ്ങര ഭഗവതിയുടെ തിരുവാഭരണച്ചാർത്ത് ദർശനവും, ഭക്തജന കൂട്ടായ്മയും, കാർത്തിക വിളക്കും.. ( മാർച്ച് 22, വ്യാഴാഴ്ച)

ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്ന വിധി പ്രകാരം ഭഗവതി കൊടുങ്ങല്ലൂരിൽ നിന്നും തിരികെ എത്തുന്ന മീനമാസത്തിലെ കാർത്തിക നാളിൽ തിരുവാഭരണം ചാർത്തിയുള്ള ഭഗവതിയുടെ കാർത്തിക ദർശനം 2018 മാർച്ച് 22 ന് വ്യാഴാഴ്ച നടക്കും. ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഭഗവതിയുടെ തിരുവാഭരണച്ചാർത്ത് ദർശനം അന്നേ ദിവസം രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെയാണ്. അന്ന് രാവിലെ 6 മണിക്ക് അമ്മയുടെ തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഹരിപ്പാട് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് രാവിലെ 7.30 ന് കിഴക്കേനടയിലെ ക്ഷേത്ര മണ്ഡപത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് 13 കരക്കാരും ഭക്തജനങ്ങളും ചേർന്ന് സ്വീകരിക്കുന്നു..

കുത്തിയോട്ടം എന്ന ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ടാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ക്ഷേത്രവിരുദ്ധ ശക്തികൾക്കെതിരെ യുള്ള ഭക്തജന കൂട്ടായ്മ ഇ തേ ദിവസം വൈകിട്ട് 5ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്നു. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന നേതാക്കൾ ഭക്തജന കൂട്ടായ്മയിൽ പങ്കെടുക്കും.വൈകിട്ട് 6.30ന് കാർത്തിക ദീപം പതിമൂന്ന് കരകളും ചേർന്ന് ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് ഭഗവതിക്ക് കാർത്തിക ദീപം ഒരുക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code