Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍ഗറി ക്രിക്കറ്റ് ലീഗ് സി&ഡിസിഎല്‍ 114 മത് വാര്‍ഷികം ആഘോഷിച്ചു

Picture

കാൽഗറി: കാൽഗറിയിലെ പുരാതന ക്രിക്കറ്റ് ലീഗായ C&DCL അതിന്റെ 114-ാമത് വാർഷികം 2023 മാർച്ച് 17-ന് ആഘോഷിച്ചു . ഒപ്പം C&DCL-ന് കീഴിൽ കാൽഗറിയിലെ മലയാളി ക്രിക്കറ്റ് സമൂഹം ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചതിന് സാക്ഷ്യം വഹിച്ചു. കാൽഗറിയിലെ ഏറ്റവും പുരാതനമായതും, വലുതുമായ ക്രിക്കറ്റ് ലീഗായ C&DCL അതിന്റെ 114-ാമത് വാർഷികത്തോടനുബന്ധിച്ചു അവാർഡ് വിരുന്നു നടത്തി - ആഡംബരപൂർണ്ണമായ ഭക്ഷണവും, വിനോദവും, ഉല്ലാസവും നിറഞ്ഞ ക്രിക്കറ്റിന്റെ അതിമനോഹരമായ ആഘോഷം. 2022 സീസണിലെ ക്രിക്കറ്റ് നേട്ടങ്ങൾക്കുള്ള അംഗീകാരമായി കളിക്കാർക്ക് ട്രോഫികൾ സമ്മാനിച്ചത് എം.എൽ.എ. മാരായ, Mr. മിക്കി അമേരി, Mr. ഇർഫാൻ സാബിർ എന്നിവരായിരുന്നു.

കാൽഗറിയിലെ മലയാളി സമൂഹത്തിന് ഈ അവാർഡ് വിരുന്നു അഭിമാനത്തിന്റെ ദിവസമായിരുന്നു. മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബ്, 2009-ൽ ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ചാമ്പ്യൻഷിപ്പ് ട്രോഫി ഉയർത്തുന്നതിന് ഈ രാത്രി സാക്ഷ്യം വഹിച്ചു. 2020-ലെ മുൻ ചാമ്പ്യൻഷിപ്പ് വിജയം നേടിയിരുന്നെങ്കിലും, കൊവിഡ് മഹാമാരിയിലും നിയന്ത്രിത കളി സാഹചര്യങ്ങളിലും അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. എന്നാൽ 2022യിലെ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഡിവ്യൂഷൻ-2 40 ഓവർ ചാമ്പ്യൻഷിപ്പ് വിജയം, മികവിനുള്ള ക്ലബ്ബിന്റെ നിരന്തരമായ പരിശ്രമത്തിന്റെ സാക്ഷ്യപത്രമായിരുന്നു.

C&DCLയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായതിനാൽ, റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ കളിക്കാർ ഗുണനിലവാരമുള്ള ക്രിക്കറ്റ് താരങ്ങളായി തങ്ങളുടെ കഴിവ് വീണ്ടും തെളിയിച്ചത് പല ട്രോഫികളും അംഗീകാരങ്ങളും നേടന്ന വഴി തന്നെ ആയിരുന്നു. തരുൺ രാജ് എംവിപി (MVP) അവാർഡ് നേടുകയും, കാൽഗറി ക്രിക്കറ്റ് സർക്കിളുകളിലെ മറ്റൊരു വമ്പനായ, ആദിത്യേന്ദ്ര മുയർ, ഏറെ കൊതിപ്പിക്കുന്ന മികച്ച ബാറ്റ്സ്മാൻ അവാർഡും രണ്ട് സെഞ്ചുറികളുടെ ട്രോഫികളും സ്വന്തമാക്കി. മികച്ച വിക്കറ്റ് കീപ്പർക്കുള്ള പുരസ്‌കാരം പ്രീതം ഫെറോ കരസ്ഥമാക്കി. ഡിവിഷനിലെ നൂറോളം കളിക്കാരെ പിന്തള്ളി ശ്രീനാഥ് ജനാർദൻ മികച്ച ഫീൽഡർക്കുള്ള അവാർഡും നേടി. അരങ്ങേറ്റക്കാരൻ ഹാഫിസ് കട്ടോടി, വെറ്ററൻ താരം വിരാൽ പട്ടേൽ എന്നിവർ അഞ്ച് വിക്കറ്റ് നേട്ടത്തിന് ട്രോഫികൾ സ്വന്തമാക്കിയതോടെ റൺ റൈഡേഴ്‌സിന്റെ ബൗളിംഗ് നിലവാരവും മികവും പ്രകടമായിരുന്നു.

കേരളത്തിൽ നിന്നുള്ള 14 മലയാളി ക്രിക്കറ്റ് താരങ്ങളെ കൂട്ടിച്ചേർത് ഫാ. ജിമ്മി പുട്ടാനാണിക്കലിന്റെ നേത്രത്വത്തിൽ, പുതിയൊരു രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിന്റെ കഷ്ടപ്പാടുകളിൽ നിന്ന് മനസ്സിന്റെ സാന്ത്വനത്തിനൊപ്പം വ്യായാമവും എന്ന ആശയത്തിൽ തുടങ്ങിയ ക്ലബ്ബിൽ നിന്നും വളരെ അധികം മുന്നേറി കഴിഞ്ഞിരുന്നു റൺ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ്. 2016-ൽ മുതൽ റൺ റൈഡർ സ്‌പോർട്‌സ് ക്ലബ് ഒരു പുതിയ അധ്യായം എഴുതി, ഭാഷയും ദേശീയതയും പരിഗണിക്കാതെ ക്രിക്കറ്റർമാരെ ഉൾപ്പെടുത്താൻ തുടങ്ങി. റൺ റൈഡേഴ്‌സ് ആൽഫ, റൺ റൈഡേഴ്‌സ് ബീറ്റ, റൺ റൈഡേഴ്‌സ് ചാർലി എന്നിങ്ങനെ 3 ടീമുകൾക്കിടയിൽ 60-ലധികം മുഴുവൻ സമയ കളിക്കാരും 30-ലധികം പാർട്ട് ടൈം കളിക്കാരും ക്ലബ്ബിൽ ഇപ്പോൾ ഉണ്ട്. റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റ് സന്ദീപ് സാം അലക്‌സാണ്ടർ C&DCL എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളിൽ വൈസ് പ്രസിഡന്റ്-2 സ്ഥാനം അലങ്കരിക്കുകയും കാൽഗറിയിൽ ക്രിക്കറ്റിന്റെ ഉന്നമനത്തിനും മെച്ചപ്പെടുത്തലിലും സജീവമായി പ്രവർത്തിക്കുകയും ചെയ്തു വരുന്നു. ക്രിക്കറ്റിന്റെ അതിരുകൾ ഭേദിക്കാനുമുള്ള പ്രതിബദ്ധത തങ്ങളിൽ ഉണ്ട് എന്നുള്ള നിശ്ചയദാർഢ്യത്തിന്റെഭാഗമായി, 2023 മുതൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി വാതിലുകൾ തുറക്കാൻ റൺ റൈഡേഴ്സ് ഇപ്പോൾ ഒരുങ്ങുകയാണ്. ക്രിക്കറ്റിന് പുറമെ, റൺ റൈഡേഴ്സ് സ്പോർട്സ് ക്ലബ്ബിന് ഇപ്പോൾ പ്രവർത്തനക്ഷമമായ സോക്കർ, ബാഡ്മിന്റൺ, വോളിബോൾ സബ്സിഡിയറികളുണ്ട്. കാൽഗറിയിലെ കായികപരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് വർഷത്തിൽ ഉടനീളം ഇവയിലൂടെ ക്ലബ് വേദി ഒരുക്കുന്നു. റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ് കാനഡ ബ്ലഡ് സെർവീസസുമായി സഹകരിച്ചു പതിവായി രക്തദാന കാമ്പെയ്‌നുകൾ നടത്തുന്നു. കൂടാതെ പെലിക്കൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫുഡ് ഡൊണേഷനിലെ സന്നദ്ധപ്രവർത്തങ്ങൾക്കും റൺ റൈഡേഴ്‌സ് ടീം അംഗങ്ങൾ പങ്കെടുക്കാറുണ്ട്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code