കൊച്ചി: പണാധിപത്യം അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കുന്ന സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ മനസിലാക്കി കര്‍മനിരതമാകാന്‍ സഭയ്ക്കും സഭാമക്കള്‍ക്കും സാധിക്കണമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. പിഒസിയില്‍ രൂപതാ വക്താക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാര്‍മികത നഷ്ടപ്പെട്ട രാഷ്ട്രീയമേഖലകളും മാധ്യമപ്രവര്‍ത്തനവും കേരളത്തെ മലീമസമാക്കുന്ന സാഹചര്യത്തില്‍ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്ന മാനവസംസ്കൃതി രൂപപ്പെടുത്താന്‍ ഏവര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭാ വക്താവ് റവ.ഡോ.പോള്‍ തേലക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ജോളി വടക്കന്‍, കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് സെക്രട്ടറി ഫാ.ജോസി പൊന്നമ്പേല്‍, കെസിബിസി പ്രോ ലൈഫ് സമിതി പിആര്‍ഒ സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Comments