Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാലം മഞ്ഞിലേക്കു ഒഴുകുമ്പോള്‍ (ജോണ്‍ ഇളമത)

Picture

തേങ്ങി കരഞ്ഞൻറെ
വേനൽക്കാല കൃഷികൾ
മഞ്ഞിൻ വരവിനോർമയിൽ മരവിച്ചങ്ങനെ !

പഴുത്തൊരു പാവൽ പാടവലത്തോടോതി:-
ഏറെക്കാലമില്ലെങ്കിലും
നാളെത്ര ഉല്ലസിച്ചു നമ്മൾ!

എത്ര ചിത്രശലഭങ്ങളെത്തി
നമ്മെ തേടി ,സുന്ദരിമാരാവരുടെ കവിൾത്തടങ്ങളിൽ
എത്രയെത്ര ചുബനങ്ങൾ നൽകി

കാറ്റുകൾ പുൽകിയ രാത്രികളിൽ കഥകൾപറഞ്ഞു നാം ഉറങ്ങിയില്ലേ !
ചന്ദ്രനുദിച്ച നിലാവിൽ നമ്മിൽ വിടർന്ന പൂക്കളെ തേടി വണ്ടുകൾ വന്നതോർമ്മയില്ലേ!
മൂളിപ്പറന്നുമയക്കി നമ്മിലവർ ബീജംവിതച്ചു പോയതോർമ്മയില്ലേ!

എങ്കിലും പരാതിയില്ല സ്വാർത്ഥത നമ്മിലില്ല
പരസ്പര സ്നേഹം കൊടുത്തു നാം പ്രകൃതിതൻ വരദാനമായി
മനുഷ്യരെയും സർവ ചരാചരങ്ങളെയും നിസ്വാർത്ഥമായി സേവിക്കും നമ്മൾ !

ഈജീവിതമെത്ര ധന്യം ഇനിയുമൊരിക്കൽക്കൂടി
ജീവിച്ചു മതിവരാൻ, ഒരു വിത്തിലൊളിച്ചു വീണ്ടും
വരും ഞങ്ങൾ അടുത്ത സമ്മറിൽ !



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code