Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാതോലിക്കേറ്റ് ശതാബ്ദി ആഘോഷം നാളെ   - PARUMALA SEMINARY

Picture

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960-ാം വാര്‍ഷികവും കാതോലിക്കേറ്റ് സ്ഥാപനങ്ങളുടെ ശതാബ്ദി ആഘോഷങ്ങളും മറൈന്‍ ഡ്രൈവില്‍ 25ന് നടക്കും.
നാളെ മൂന്നിന് തിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുവനീര്‍ പ്രകാശനം ചെയ്യും. സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ലക്ഷക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാനുള്ള സജ്ജീകരണങ്ങള്‍ സമ്മേളന നഗറില്‍ ഒരുക്കിയിട്ടുണ്ട്.
സമ്മേളനത്തിന് നാല് കവാടങ്ങളുണ്ട്. ഒന്നാം ഗേറ്റ് വിശിഷ്ടാതിഥികള്‍ക്കും, രണ്ടാം ഗേറ്റ് വൈദികര്‍ക്കും പാസ് നല്‍കി ക്ഷണിച്ചിട്ടുള്ളവര്‍ക്കുമാണ്. മൂന്നും നാലും ഗേറ്റ് പൊതുജനങ്ങള്‍ക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് വിശിഷ്ടാതിഥികളെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും സമ്മേളന നഗറിലേക്ക് സ്വീകരിച്ചാനയിക്കും.
കോഴിക്കോട്, തൃശൂര്‍, ആലുവ ഭാഗങ്ങലില്‍ നിന്ന് എന്‍.എച്ച്-47 വഴി വരുന്ന വാഹനങ്ങള്‍ കളമശേരി വഴി ഗോശ്രീ പാലത്തിന് സമീപം പാര്‍ക്ക് ചെയ്യണം. കൊടുങ്ങല്ലൂര്‍, പറവൂര്‍ ഭാഗങ്ങലില്‍ നിന്നുള്ള വാഹനങ്ങള്‍ കണ്ടെയ്നര്‍ റോഡിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനിലൂടെ എം.ജി. റോഡിലെത്തി അവിടെ നിന്നും മറൈന്‍ ഡ്രൈവിലെത്തി ആളെയിറക്കി കല്ലൂര്‍ സ്റേഡിയത്തിലും പാര്‍ക്ക് ചെയ്യണം.
രണ്ട് മണിക്ക് ശേഷമുള്ള വാഹനങ്ങള്‍ കല്ലൂര്‍ സ്റേഡിയത്തിലെത്തി ആളെയിറക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അത്മീയ ട്രസ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, അലക്സാണ്ടര്‍, ജോണ്‍സണ്‍, ടോണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈറ്റില, കളമശ്ശേരി, ഇടപ്പള്ളി, ഗോശ്രീപാലം മുതലായ 11 സ്ഥലങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code