കുന്നംകുളം: അഞ്ച് നൂറ്റാണ്ട് പിന്നിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭാ ചരിത്രത്തില്‍ വീണ്ടും ഇടംപിടിച്ച് കാട്ടാകാമ്പല്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഭരണം ഇനി വനിതകള്‍ നിയന്ത്രിക്കും.
പള്ളി ഭരണസമിതി യോഗത്തിലാണ് കൈസ്ഥാനിയായി ടി.സി. ശാന്തയും സെക്രട്ടറി സ്ഥാനത്തേക്ക് സ്മിതാ ഷാജിയും തിടഞ്ഞെടുക്കപ്പെട്ടത്. പള്ളി ഭരണസമിതിയുടെ പ്രധാന സ്ഥാനങ്ങളില്‍ വനിതകള്‍ ഒന്നിച്ചു വരുന്നത് സഭാ ചരിത്രത്തില്‍ ആദ്യസംഭവമാണ്. കൈസ്ഥാനി സ്ഥാനത്തേക്ക് മത്സരിച്ച രണ്ട് പുരുഷന്മാരെ തോല്‍പ്പിച്ചാണ് ഭാരത് സ്കൌട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ കൂടിയായ ശാന്ത വിജയം വരിച്ചത്. കാട്ടാകാമ്പല്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ ഒന്നാം വാര്ഡിനം പ്രതിനിധീകരിക്കുന്ന സ്മിതാ ഷാജിയെ ഐകകണ്ഠ്യേനയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
രണ്ട് വര്‍ഷം മുമ്പ് പുതുക്കിയ സഭാ ഭരണഘടന പ്രധാന സ്ഥാനങ്ങളില്‍ വനിതകള്‍ വരുന്നതിന് അംഗീകാരം നല്‍കിയിരുന്നു. ആറ് പതിറ്റാണ്ട് ഒരു പള്ളിയില്‍ വികാരിയായ ഫാ. പി.സി. സൈമണ്‍ സഭാ ചരിത്രത്തില്‍ ഇടം നേടിയിരുന്നു.
Comments