Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലയുടെ പുതിയ ഭരണസമിതി അധികാരമേറ്റു   - ജോജോ കോട്ടൂര്‍

Picture

ഫിലാഡല്‍ഫിയ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫിലഡല്‍ഫിയയില്‍ വച്ചു നടന്ന കലയുടെ വാര്‍ഷിക ബാങ്ക്വറ്റില്‍ വച്ച് ഷാജി മിറ്റത്താനിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. മുന്‍ പ്രസിഡന്റ് ജോജോ കോട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ബാങ്ക് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റുമായ അനീഷ് ജയിംസ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.

ഫോമ ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് മാത്യു, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ശാലു പുന്നൂസ്, കലയുടെ മുന്‍ പ്രസിഡന്റ് അലക്‌സ് ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുന്‍ പ്രസിഡന്റ് ബിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ സജിമോന്‍ ജോസഫ്, ഫെമിനാ സജിമോന്‍, ശ്രേയസ് ശ്രീധര്‍, പ്രഭാ തോമസ്, മിനി സജി എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പ്രസിഡന്റ് ഷാജി മിറ്റത്താനിക്ക് പുറമെ സുജിത് ശ്രീധര്‍ (ജനറല്‍ സെക്രട്ടറി), ജോജോ ചെറുവേലില്‍ (ട്രഷറര്‍), സജി സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്), ജയിംസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), ജിമ്മി ചാക്കോ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് അധികാരമേറ്റ ഭാരവാഹികള്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code