Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു

Picture

ഉത്തരാഘണ്ഡില്‍ പ്രളയക്കെടുതി ബാധിച്ച ഒരു ഗ്രാമത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി ഭദ്രാസനത്തോട് സഹകരിച്ച് ഏറ്റെടുക്കണമെന്ന സഭാ മിഷന്‍ സൊസൈറ്റിയുടെ നിര്‍ദ്ദേശം മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. അട്ടപ്പാടിയിലെ 9 ഗ്രാമങ്ങളിലെ 500 കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പോഷകാഹാരം നല്‍കാനുള്ള പദ്ധതിയും അംഗീകരിച്ചു.

കോട്ടയം കാതോലിക്കേറ്റ് അരമന ഹാളില്‍ നടന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്‌റാന്റിംഗ് കമ്മിറ്റി അംഗമായി അഭിവന്ദ്യ തോമസ് മാര്‍ അത്താസിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. വൈദികര്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ, ഫാ. വര്‍ഗീസ് ലാല്‍ എന്നിവരെ ചുമതലപ്പെടുത്തി.

മിഷന്‍ സൊസൈറ്റി, മോണാസ്‌റിക് ലൈഫ് കമ്മീഷന്‍, മാനവശക്തീകരണ വിഭാഗം, നാഗപൂര്‍ സെമിനാരി, കോട്ടയം വൈദീക സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി, പരുമല സെമിനാരി, പരുമല ആശുപത്രി, പരുമല ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ചുമതലപ്പെട്ടവര്‍ അവതരിപ്പിച്ചു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code