മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനകളും കൂദാശകളും ഭക്തിപൂര്‍ണവും അച്ചടക്കവും ഉള്ളതാക്കാന്‍ മാര്‍ഗിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രൂപരേഖ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പുറത്തിറക്കി.
പല പള്ളികളിലും അരോചകമാകുന്ന പ്രവണതകള്‍ കടന്നുവരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രൂപരേഖ. കൂദാശകള്‍ക്ക് നേതൃത്വം നല്കുന്ന സ്വകാര്യ ഗായകസംഘങ്ങളെ സംബന്ധിച്ചും ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സഭയുടെ സുന്നഹദോസ് വിഷയം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാത്തിലാണ് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയത്. ഇതുസംബന്ധിച്ച് കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
നിര്‍ദ്ദേശങ്ങള്‍ ആരാധനാ സംഗീത വിദ്യാലയമായ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്സ് നടത്തുന്ന കോഴ്സ് പാസായിട്ടുള്ളവര്‍ക്കും ശ്രുതിയുടെ അംഗീകാരവും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഉള്ള സ്വകാര്യ ഗായകസംഘങ്ങള്‍ക്കും മാത്രമേ അടുത്ത ജനുവരി മുതല്‍ സഭയുടെ ദേവാലയങ്ങളില്‍ ആരാധയ്ക്ക് നേതൃത്വം നല്‍കുന്നതിന് അനുവാദം ഉണ്ടാവുകയുള്ളു.
കൂദാശകള്‍ക്ക് വരുന്ന സ്വകാര്യ ഗായകസംഘങ്ങള്‍ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ രജിസ്ട്രേഷന് ഉള്ളവരാണെന്ന് വികാരിമാര്‍ ഉറപ്പുവരുത്തണം.
അംഗീകാരം കൂടാതെ നിലവില്‍ ഗായകസംഘമോ സ്വകാര്യ ക്വയറോ നടത്തുന്നവര്‍ക്ക് രജിസ്ട്രേഷന് ഡിസംബറിന് മുമ്പായി ശ്രുതി സ്കൂള്‍ ഓഫ് മ്യൂസ്ക്ക് ആരാധനാ സംഗീത കോഴ്സുകള്‍ നടത്തണം.
വിശദ വിവരങ്ങള്‍ക്ക്: ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്സ്, ഡയറക്ടര്‍ ഫാ.ഡോ. എം.പി. ജോര്‍ജുമായി ബന്ധപ്പെടണം.
Comments