ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷം നടത്തപ്പെട്ടു.
പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി കറ്റാനവും മുഖ്യാതിഥികളായിരുന്നു.
കൂടാതെ ഐ.ഓ.സി. യു.എസ്.എ. കേരളാ ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡന്റ് സതീശന്‍ നായര്‍ എന്നിവരും സന്നിഹിതരായിരുന്നു.
അഹിംസയുടെ പാതയിലൂടെ ആര്‍ക്കും തര്‍ക്കുവാനാകാത്ത സ്വാതന്ത്ര്യമാണ് ഗാന്ധിജി ഇന്ത്യക്കു നേടിത്തന്നതെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പറഞ്ഞു. ഗാന്ധിജയന്തി ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനായി ജീവിച്ചിട്ടു കാര്യമില്ല. മനുഷ്യത്വം ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്കു യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയാകുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിജിയുടെ വാക്കുകള്‍ നാം ഏവരും നമ്മുടെ ജീവിത ശൈലിയില്‍ ഉള്‍ക്കൊള്ളണമെന്ന് കറ്റാനം ഷാജി പറഞ്ഞു.
ഗാന്ധിജിയുടെ അടിസ്ഥാന പ്രമാണം ദൈവമാണ് സത്യം, സത്യമാണ് ദൈവം എന്ന ആശയമായിരുന്നുവെന്ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ കുഴിവേലില്‍ പറഞ്ഞു.
ശ്രീ.തോമസ് മാത്യുഏവരേയും സ്വാഗതം ചെയ്യുകയും ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ഏവരും ശ്രമിക്കണമെന്നും പറഞ്ഞു.
ലോകമെമ്പാടും ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ മഹത്വം ലോകജനതയുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നും സന്തോഷ്‌നായര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതാവും അഹിംസയുടെയും തത്വശാസ്ത്രത്തിന്റെയും തുടക്കകാരനുമായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്ന ഈ അവസരത്തില്‍ നാം ഏവരും ആ മഹാത്മാവിനെ വന്ദിക്കുവാന്‍ മറക്കരുതെന്ന് സതീശന്‍ നായര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.
കൂടാതെ തദ്ദവസരത്തില്‍ ഫ്രാ്ന്‍സിസ് കിഴക്കേകുറ്റ്, തെലുങ്കാന ഐ.ഓ.സി. ലീഡര്‍ കൃഷ്ണ, പ്രവീണ്‍ തോമസ്, സണ്ണി വള്ളിക്കളം, ബിജു കിഴക്കേകുറ്റ്, ലൂയി ചിക്കാഗോ, സുനീന ചാക്കോ, ലീല ജോസഫ്, ജിതേഷ് ചുങ്കത്ത്, എബിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. എബി റാന്നി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
Comments