Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എസ്.ബി- അസംപ്ഷന്‍ അലുംമ്നിയുടെ ദേശീയ നേതൃത്വത്തിനും നെറ്റ് വര്‍ക്കിനും അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു

Picture

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലാകമാനം വ്യാപിപ്പിക്കേണ്ടതിന്റെയും ഉണ്ടാകേണ്ടതിന്റെയും

ആവശ്യകതയും പ്രസക്തിയും ഇവിടെയുള്ള എസ്.ബി അസംപ്ഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞു. ചങ്ങനാശേരി എസ്ബി -അസ്സെംപ്ഷന്‍ അലുംനി അംഗങ്ങളേ ദേശിയ തലത്തില്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനും അങ്ങനെ നല്ലയൊരു സൗഹൃദ കൂട്ടായ്മ്മയില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും അതുവഴിയായി ഇരുകോളേജുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിനും ഈ ദേശിയ നെറ്റുവര്‍ക്കുവഴിയായി സാധിക്കുമെന്ന ഒരു കാഴ്ചപ്പാടും പൊതുവികാരവുമാണ് ഇങ്ങനെയൊരു ദേശിയ നെറ്റുവര്‍ക്കിനു തുടക്കമിടണമെന്ന ആശയത്തിന് പിന്‍ബലമായി നിന്നിട്ടുള്ള ചേതോവികാരം.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇത്രയും വിശാലമായ ഈ അമേരിക്കന്‍ ഐക്യനാടുകളില്‍ കേവലം ചിക്കാഗോ ന്യൂജേഴ്സി- ന്യൂയോര്‍ക്ക് എന്നീ രണ്ട് എസ്ബി-അസ്സെംപ്ഷന്‍ അലുംനി ചാപ്റ്ററുകള്‍ മാത്രമാണ് സജീമായി പ്രവര്‍ത്തന രംഗത്തുള്ളത്.

ഈ അവസ്ഥയ്ക്ക് മാറ്റംവരണം. അമേരിക്കയുടെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും എസ്.ബി അസംപ്ഷന്‍ അലുംമ്നി സൗഹൃദങ്ങളും കൂട്ടായ്മകളും വളര്‍ത്തിയെടുക്കേണ്ടത് ഇരുകോളേജുകളേയും ഇവിടെയുള്ള അലുമ്‌നിയഗംങ്ങളേ സംബന്ധിച്ചും ഈ കാലഘട്ടത്തിന്റെ കാലികമായ ഒരു ആവശ്യംകൂടിയാണ്.

ആയതിനാല്‍ ദേശീയ തലത്തില്‍ ഒരു എസ്.ബി അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്റെ പ്രവര്‍ത്തന മേഖലകള്‍ അമേരിക്കയിലുടനീളം ഉണ്ടാകേണ്ടതിന്റെ അനിവാര്യത നമുക്ക് ഇപ്പോള്‍ കൂടുതല്‍ ബോദ്ധ്യപ്പെടുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ ചിക്കാഗോ എസ്.ബി അസംപ്ഷന്‍ അലുംമ്നി ചാപ്റ്ററിന്റെ ഇപ്പോള്‍ നിലവിലുള്ള നേതൃത്വം (2022 ജനുവരിയില്‍ നിലവില്‍ വന്നത്) ഈ വിഷയത്തിലുണ്ടായിട്ടുള്ള എസ്ബി- അസ്സെംപ്ഷന്‍ അലുംനി അംഗങ്ങളുടെ പൊതുവികാരത്തെ മാനിക്കുകയും അതിനേ ഗൗരവബുദ്ധ്യാ കാണുകയും അതനുസരിച്ച് ചിക്കാഗോ അലുംമ്നി ചാപ്റ്ററിന്റെ നേതൃത്വം അതിന്റെ 2023 മാര്‍ച്ച് 27-ന് നടന്ന ജനറല്‍ബോഡിയിലെ അജണ്ടയിലെ ഒരു പ്രധാനപ്പെട്ട വിഷയമായി കൊണ്ടുവരുകയും ചര്‍ച്ച ചെയ്യുകയുമുണ്ടായി. ആ ചര്‍ച്ചയില്‍ എല്ലാവരുടേയും ഒരു പൊതു വികാരമായി ദേശീയ തലത്തില്‍ അമേരിക്കയില്‍ എസ്.ബി അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്‍ രൂപീകരണം എന്ന ആശയത്തെ അരക്കിട്ടുറപ്പിച്ചു. അതിന് ദേശീയ തലത്തില്‍ ഒരു അഡ്ഹോക്ക് കമ്മിറ്റി കഴിയുന്നത്ര വേഗത്തില്‍ ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.

2022 ഏപ്രില്‍ 22-നു (ശനി) കൂടിയ സൂം മീറ്റിംഗില്‍ മേല്‍പ്പറഞ്ഞ തീരുമാനം നടപ്പിലാക്കിക്കൊണ്ട് ചിക്കാഗോ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ആന്റണി ഫ്രാന്‍സീസിനേയും, ന്യൂജേഴ്സി ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പിന്റോ കണ്ണമ്പള്ളിയേയും അഡ്ഹോക്ക് കമ്മിറ്റി മെമ്പേഴ്സായി പ്രവര്‍ത്തിക്കുന്നതിന് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവിന്റേയും, അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റേയും എസ്.ബി കോളജിന്റേയും അസംപ്ഷന്‍ കോളജിന്റേയും അഡ്മിനിസ്ട്രേറ്റീവ് ടീമംഗങ്ങളുടേയും അമേരിക്കയിലെ ചിക്കാഗോ ചാപ്റ്ററിലേയും, ന്യൂജേഴ്സി ചാപ്റ്ററിലേയും നിരവധി എസ്.ബി അസംപ്ഷന്‍ അലുംമ്നിയംഗങ്ങളുടേയും മഹനീയ സാന്നിധ്യത്തില്‍ ചുമതലപ്പെടുത്തി.

എസ്.ബി അസംപ്ഷന്‍ അലുംമ്നികളുടെ ജനസാന്ദ്രതയുള്ള മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും അലുംമ്നി ചാപ്റ്ററുകള്‍ രൂപീകരിക്കണം. അങ്ങനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യവും നിലവില്‍ വന്നിട്ടുള്ള അഡ്ഹോക്ക് കമ്മിറ്റിയില്‍ ചേര്‍ത്തുകൊണ്ട് അതിനെ വിപുലീകരിച്ചു. ദേശീയ തലത്തിലുള്ള നെറ്റ് വര്‍ക്കിന് ആക്കംകൂട്ടണം.

ഈ ദേശീയ അലുംമ്നി നെറ്റ് വര്‍ക്ക് വഴിയായി ഇരു കോളജുകള്‍ക്കും (എസ്ബിയ്ക്കും, അസംപ്ഷനും) അതിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഭാഗഭാക്കുകളും സഹകാരികളുമായി അമേരിക്കയിലുള്ള എസ്.ബി അസംപ്ഷന്‍ അലുംമ്നികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായി കണ്ടുകൊണ്ട് ക്രിയാത്മകമായിട്ടും പോസിറ്റീവായിട്ടും പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത്.

ഇന്നേയ്ക്ക് അഞ്ചു വര്‍ഷം തികയുമ്പോള്‍ ഒരു എസ്.ബി അസംപ്ഷന്‍ അലുംമ്നികളുടെ ദേശീയ കണ്‍വന്‍ഷന്‍ നടത്തുന്നതിനാവശ്യമായ നെറ്റ് വര്‍ക്കുകള്‍ അതിനോടകം നടത്തണമെന്നാണ് അഡ്ഹോക്ക് കമ്മിറ്റി ലക്ഷ്യമിടുന്നത്.

ദേശിയ നെറ്റ്വര്‍ക്ക് അമേരിക്കയിലുടനീളം ശക്തമായിക്കഴിയുമ്പോള്‍ 'എസ്ബി & അസ്സെംപ്ഷന്‍ അലുമ്നി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (SB & AAAONA) എന്ന ദേശിയ എസ്ബി അസ്സെംപ്ഷന്‍ അലുംനി അസോസിയേഷന്‍ രൂപീകരിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ആന്റണി ഫ്രാന്‍സിസ് ( 847-219-4897,francisantony8216@gmail.com), പിന്റോ കണ്ണംമ്പള്ളി: (973-337-7238, Pinto.wmc@gmail.com)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code