Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്‍.എസ്.എസ് ഓഫ് ചിക്കാഗോ നടത്തിയ മസാല കോഫി മ്യൂസിക് ഇവന്റ്  അരങ്ങുതകര്‍ത്തു

Picture

ചിക്കാഗോ: NSS ഓഫ് ചിക്കാഗോ മെയ് 5 നു Naperville Yellowbox തീയേറ്ററിൽ വച്ച് നടത്തിയ മസാല കോഫി ബാൻഡിന്റെ മ്യൂസിക്കൽ ഷോ വൻവിജയമായി. അഞ്ഞൂറില്പരം ആളുകൾ ഈ ഷോ ആസ്വദിക്കാൻ എത്തി. തുടക്കം മുതൽ അവസാനം വരെ വളരെ ആസ്വാദ്യകരവും ത്രസിപ്പിക്കുന്നതുമായ ഒരു സംഗീത വിരുന്നായിരുന്നു മസാല കോഫി ടീം കാഴ്ചവെച്ചത് . പാട്ടുകൾ ഓരോന്നും ഒന്നിനൊന്നു മെച്ചമായിരുന്നു. അതിലുപരി കാണാൻ എത്തിയ ഏകദേശം എല്ലാവരും തന്നെ സംഗീതത്തിനൊത്തു നൃത്തച്ചുവടുകൾ വച്ചതു ഈ പരിപാടിയുടെ മാറ്റുകൂട്ടി.

ദേവി ജയൻ പ്രധാന എംസി ആയിരുന്നു. NSS ഓഫ് ചിക്കാഗോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് പരിപാടി ഔപചാരികമായി ഉൽഘാടനം ചെയ്തു.

ചാരിറ്റി ധനസമാഹരണത്തിനായി നടത്തിയ ഈ പരിപാടിയുടെ Mega sponsors  - അനിൽ ലൂമ്പ, ഭുവന നായർ, SBI , മലബാർ ഗോൾഡ്, Rent A Van in Chicago ,   ത്രിലോക restaurant , കുമാർ മാടശ്ശേരി & ഫാമിലി, Mr രാമകൃഷ്ണനുണ്ണി & ഫാമിലി എന്നിവർ ആയിരുന്നു.

വളരെയധികം ജനപ്രീതി നേടിയ ഈ പരിപാടി വൻ വിജയമാക്കാൻ ഇതിന്റെ അണിയറയിൽ  പ്രവർത്തിച്ച എല്ലാവര്ക്കും NSS ഓഫ് ചിക്കാഗോ അകമഴിഞ്ഞ നന്ദി അറിയിച്ചു. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code