അടൂര്കടമ്പാട് എം.ജി.ഒ.സി.എസ്.എം. പ്രസ്ഥാനത്തിന്റെ ഒന്നാമത് വാര്‍ഷിക സമ്മേളനം 11ന് ഇളമണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍ നടത്തുന്നു. 11ന് രാവിലെ 7.30ന് അടൂര്കടമ്പാട് ഭദ്രാസനാധിപനും പ്രസ്ഥാനം പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 10ന് രജിസ്ട്രേഷന്, അഭിവന്ദ്യ മെത്രാപ്പോലീത്താ, കൊല്ലം ഫാത്തിമാ കോളജ് റിട്ട. പ്രൊഫ. എ.എസ്. ഫ്രാന്‍സിസ് എന്നിവര്‍ വിഷയങ്ങളില്‍ ക്ളാസ് നയിക്കും.
2.45ന് പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. തോമസ് മുട്ടുവേലില്‍ കോര്‍എപ്പിസ്കോപ്പായുടെ അധ്യക്ഷതയില്‍ വാര്‍ഷിക സമ്മേളനം നടക്കും. സമ്മേളം പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. കോര്‍എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് അഭിഷിക്തനായ ഫാ. ഫാ. തോമസ് മുട്ടുവേലില്‍ അച്ചനെ ചടങ്ങില്‍ അനുമോദിക്കും. ഫാ. ജേക്കബ് റോയി, ഫാ. തോമസ് മാത്യു, ഫാ. തോമസ് പി.മുകളില്‍, സോണി പീറ്റര്‍ അലക്സ് എന്നിവര്‍ പ്രസംഗിക്കും.
Comments