Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ അകപ്പെട്ടവരോട് ഐക്യദാര്‍ഢ്യം വേണം: മാര്‍ ആലഞ്ചേരി

Picture

കൊച്ചി: ഉത്തരാഖണ്ഡിലെ പ്രളയം ദേശീയദുരന്തമായി കരുതി അതിലകപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ എല്ലാ ഭാരതീയരും തയാറാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകൃതിക്ഷോഭത്തിനാണ് ഉത്തരാഖണ്ഡ് ഇരയായിരിക്കുന്നത്. ബദരിനാഥ് ഉള്‍പ്പെടെയുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്കു പോയ ആയിരക്കണക്കിനു ഭക്തജനങ്ങളും പ്രദേശവാസികളും മിന്നല്‍പ്രളയത്തില്‍ വലയുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍സഹായങ്ങളും ലഭ്യമാക്കാന്‍ അടിയന്തര നടപടി വേണം. പ്രളയത്തില്‍പ്പെട്ടു മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങളെത്തിക്കാനും ഏവരും പരിശ്രമിക്കണം. ഒറ്റപ്പെട്ടുപോയ നമ്മുടെ സഹോദരങ്ങളെ ഈശ്വരനു സമര്‍പ്പിച്ച് അവരുടെ രക്ഷയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code