ഹരിപ്പാട് : പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം വരുത്തുവാന്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുമെന്ന് വൈദ്യുതിബോര്‍ഡ് അംഗവും മുന്‍ എം.എല്‍.എ യുമായ അഡ്വ. ബി. ബാബുപ്രസാദ് അഭിപ്രായപ്പെട്ടു.
നങ്ങ്യാര്‍കുളങ്ങര റോയല്‍ ഗാര്‍ഡന്‍സ് ഹോട്ടലില്‍ നടന്ന ഇന്‍ഡോ ഗള്‍ഫ് മലയാളി ഫോറം കേരളാ കണ്വന്ഷന് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറം ജനറല്‍ സെക്രട്ടറി പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര നഗരസഭ ചെയര്മാന് അഡ്വ. കെ.ആര് മുരളീധരന് മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ബോര്‍ഡ് അംഗം അഡ്വ. എസ്സ്. അബദുള്‍ റഷീദ്, പ്രൊ. വി.സി. ജോണ്‍, ജേക്കബ് ഉമ്മന്‍, ഫോറാം സാംസ്ക്കാരിക വിഭാഗം കണ്‍വീനര്‍, സുനു എം.എ, ഓര്‍ഗനൈസിംഗ് സെക്രട്ടറി റോജിന്‍ പൈനുംമൂട് എന്നിവര്‍ പ്രസംഗിച്ചു.
'പ്രവാസി പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തില്‍ ഫോറം പ്രസിഡന്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഐസക്ക് ജോണ്‍ പട്ടാണിപറമ്പില്‍ മോഡറേറ്ററായിരുന്നു. ബാബുവര്ഗ്ഗീസ,് ഫാദര്‍ എബി ഫിലിപ്പ്, ജോബിന് ഇലന്തൂര്‍, വര്‍ഗ്ഗീസ് തകഴി എന്നിവര്‍ പ്രസംഗിച്ചു.
കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം വര്‍ഗ്ഗീസ് പൊതുക്കുളങ്ങര (കുവൈറ്റ്), വിവിധ സേവന വിഭാഗങ്ങളില്‍ പുരസ്ക്കാരങ്ങള്‍ നേടീയ ജോണ്‍ മത്തായി (യു.എ.ഇ), എബി ഷാഹൂല്ഹമീദ് (കായംകുളം അസോസ്സിയേഷന് ദെമാം , സൗദി) എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
'കുട്ടിപ്പട്ടാളം' ഫെയിം സുബിസുരേഷ് കുട്ടികളുമായി സംവദിച്ചു ഗായകന് മനോജ് നേതൃത്വം നല്കിയ ഗാനമേളയും അരങ്ങേറി.
Comments