Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന് നവസാരഥികൾ   - അബി ആനന്ദ്, ഫ്ലോറിഡ

Picture

ഫ്ലോറിഡ: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്ററിന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റ് ജെസി പാറത്തുണ്ടിൽ, സെക്രട്ടറി ബിനു ചിലമ്പത്ത്, ട്രഷറർ എബി ആനന്ദ്, വൈസ് പ്രസിഡന്റ് ബിജു ഗോവിന്ദൻകുട്ടി, ജോയിന്റ് സെക്രട്ടറി സാബു മത്തായി എന്നിവരാണ് പുതിയ ഭാരവാഹികൾ .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന്റെ പ്രത്യേക യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ) അധ്യക്ഷത വഹിച്ചു. ഇപ്പോഴത്തെ IPCNA നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാനും, മുൻ നാഷണൽ പ്രസിഡന്റുമായ സുനിൽ തൈമറ്റം യോഗത്തിൽ പങ്കെടുക്കുകയും, ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ നേത്ര്വത്തിൽ മയാമിയിൽ നടന്ന അന്താരാഷ്ട്ര മാധ്യമ കോൺഫെറെൻസ് വൻ വിജയമാക്കാൻ ഫ്ലോറിഡ ചാപ്റ്ററിന്റെ സഹകരണത്തിൽ സുനിൽ തൈമറ്റം നന്ദി അറിയിച്ചു . ജോയി കുറ്റിയാനി, ജോർജി വർഗീസ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ജനുവരി പത്തിന് കേരളത്തിൽ വച്ച് നടക്കുന്ന മാധ്യമശ്രീ, മാധ്യമര്തന പുരസ്‌കാര ചടങ്ങിന് എല്ലാവിധ സഹകരണവും പ്രഖ്യാപിച്ചു കൊണ്ട് യോഗം അവസാനിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code